റിയാദ്: ലോക ത്തെ മിക്ക കറൻസികളും ചാഞ്ചാട്ടം നേരിടുമ്പോൾ സൗദി റിയാൽ കുതിപ്പിലാണെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് ബജറ്റ് അവലോകന യോഗത്തിൽ അഭിപ്രായപ്പെട്ടു.
ലോക സാമ്പത്തിക വിവിധ വെല്ലുവിളികൾക്ക് മധ്യേയാകുമ്പോൾ സൗദിയുടെ ബജറ്റ് ചരിത്രപരമാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിലെ ഏറ്റവും ഉയർന്നതാണ്. എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ 6% നിരക്കിൽ വളർന്നിട്ടുണ്ട്. ലോക സമ്പദ്‌വ്യവസ്ഥയിലെ കടത്തിന്റെ നിരക്ക് മുൻനിര രാജ്യങ്ങളിൽ പോലും വർധിച്ചുകൊണ്ടിരിക്കുമ്പോൾ സൗദിയുടെ കടത്തിന്റെ നിരക്ക് 25% ആയി കുറയുന്നു.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിക്ഷേപ മേഖലയിലെ നിലവിലെ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ്. ലൈസൻസുകൾ നൽകുന്നതിനുള്ള നിയന്ത്രണങ്ങൾ, ആവശ്യകതകൾ, ഫീസ് എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നതിന് പഠനം നടന്നുവരികയാണ്. വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് സുഗമമാക്കുന്നതിന് മികച്ച അന്താരാഷ്ട്ര മാതൃകകളുമായി താരതമ്യം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു./
ലോകത്തെ മിക്ക കറൻസികളും പ്രയാസം നേരിടുമ്പോൾ സൗദി റിയാൽ കുതിപ്പിലാണെന്ന് സൗദി നിക്ഷേപ മന്ത്രി
















Leave a Reply