മസ്കത്ത്: മസ്കത്തില് നിന്നു കണ്ണൂരിലേക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗജന്യ ബാഗേജ് പരിധി പത്തു കിലോ വര്‍ധിപ്പിച്ചു. ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് അനുവദിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഹാന്‍ഡ് ബാഗേജ് ഏഴ് കിലോയ്ക്ക് പുറമെയാണിത്.
നേരത്തെ ഗോ ഫസ്റ്റ് വിമാന കമ്പനിയും കണ്ണൂര്‍ സെക്ടറിലേക്കുള്ള യാത്രക്കാര്‍ക്ക് 40 കിലോ ബാഗേജ് ആനുകൂല്യം ഏര്‍പ്പെടുത്തിയിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലെ മറ്റു മൂന്നു സെക്ടറുകളിലേക്കും സര്‍വീസ് നടത്തുന്നുണ്ടെണ്ടെങ്കിലും കണ്ണൂരിലേക്കു മാത്രമേ ബാഗേജ് ഇളവ് ഏര്‍പ്പെടുത്തിയിട്ടുള്ളൂ. ഗോ ഫസ്റ്റ് മസ്കത്തില് നിന്ന് നേരിട്ട് കണ്ണൂരിലേക്കു മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ.