റിയാദ്: സന്ദർശന വിസകൾ പുതുക്കുന്നതിന് പുതിയ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്ക്കേണ്ടതുണ്ടെന്ന് ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ അറിയിച്ചു.
വാർത്തകൾ വാട്ട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സന്ദർശക വിസ നീട്ടാൻ ദീർഘനാളത്തേക്ക് പുതിയ ഇൻഷുറൻസ് പരിരക്ഷ നൽകുകയും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിന്റെ (ജവാസത്ത്) വെബ്സൈറ്റുമായി ബന്ധിപ്പിക്കുകയും വേണം.
തവുനിയ, ബൂപ, മെഡ്ഗൾഫ്, ഗൾഫ് യൂണിയൻ, അറേബ്യൻ ഷീൽഡ് കോഓപ്പറേറ്റീവ് ഇൻഷുറൻസ്, അറേബ്യൻ കോഓപ്പറേറ്റീവ് ഇൻഷുറൻസ്, ഇത്തിഹാദ് കോഓപ്പറേറ്റീവ്, സാഗർ കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ്, ആക്സ കോ ഓപ്പറേറ്റീവ്, അലൈഡ് കോ ഓപ്പറേറ്റീവ് ഇൻഷുറൻസ്,
അൽ രാജ്ഹി തകാഫുൾ, വാല, സൗദി എനായ, തുടങ്ങിയ ലൈസൻസുള്ള ഇൻഷുറൻസ് കമ്പനികളിലൂടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
സിംഗിൾ എൻട്രി വിസിറ്റ് വിസകൾക്കുള്ള താമസ കാലാവധി മൂന്ന് മാസമായി നീട്ടാൻ മന്ത്രിമാരുടെ കൗൺസിൽ ചൊവ്വാഴ്ച അംഗീകാരം നൽകിയിരുന്നു. ട്രാൻസിറ്റ് വിസകളുടെ താമസ കാലാവധി 96 മണിക്കൂറാക്കിയും വർധിപ്പിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് വിസ സംവിധാനത്തിലെ മാറ്റത്തിന് കൗൺസിൽ അംഗീകാരം നൽകിയിരുന്നു.
എല്ലാ ആവശ്യങ്ങൾക്കുമുള്ള വിസിറ്റ് വിസകളുടെ സിംഗിൾ എൻട്രിക്ക് ക്യാബിനറ്റ് തീരുമാനം ബാധകമായിരിക്കും.
വിസ ഘടനയിലെ ഭേദഗതികൾ അനുസരിച്ച്, സന്ദർശനത്തിനായുള്ള ട്രാൻസിറ്റ് വിസയുടെ സാധുത മൂന്ന് മാസവും താമസത്തിന്റെ ദൈർഘ്യം 96 മണിക്കൂറും സൗജന്യമായിരിക്കും.
നിലവിൽ, സിംഗിൾ എൻട്രി ഫാമിലി വിസിറ്റ് വിസകൾക്ക് 30 ദിവസത്തെ സാധുതയുണ്ട്, അതേസമയം മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് 90 ദിവസത്തെ സാധുതയുമു ണ്ട്.
















Leave a Reply