റിയാദ്: ബൾഗേറിയൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വിജയിച്ച ഇലിയാന യോട്ടോവയ്ക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അഭിനന്ദനങ്ങൾ അറിയിച്ചു.
ഇലിയാന യോട്ടോവയ്ക്ക് പ്രത്യേകം അയച്ച സന്ദേശങ്ങളിലൂടെയാണ് ഇരുവരും അഭിനന്ദനങ്ങൾ അറിയിച്ചത്.
പുതിയ ഉത്തരവാദിത്വത്തിൽ വിജയകരമായി പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ച സൗദി ഭരണാധികാരികൾ, ബൾഗേറിയൻ ജനതയ്ക്ക് തുടർന്നും പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും ആശംസിച്ചു.
