ഭിന്ന ശേഷിക്കാർക്ക് യാത്രാക്കൂലിയിൽ ഡിസ്കൗണ്ട് ലഭിക്കുന്നതിനുള്ള കാർഡിന്റെ ആനുകൂല്യം മുഴുവൻ യാത്രാ മാർഗ്ഗങ്ങൾക്കും ബാധകമാകുമെന്ന് സൗദി മാനവവിഭവശേഷി സാമൂഹികക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിമാനം, ട്രെയിൻ, ബസ് അടക്കം എല്ലാ പൊതു ഗതാഗത മാർഗങ്ങളിലും ഈ ഡിസ്കൗണ്ട് കാർഡ് കാർഡ് ആനുകൂല്യം ലഭിക്കും. നിരക്കിന്റെ 50% വരെയാണ് ഇളവ് ലഭിക്കുക.
സൗദിയയുടെ വെബ്സൈറ്റിൽ ഭിന്ന ശേഷിക്കാർക്കുള്ള ഡിസ്കൗണ്ട് കാർഡ് വഴി ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 50% ഇളവ് ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഭിന്നശേഷി യാത്രക്കാർക്ക് എയർലൈൻ ടിക്കറ്റുകളിൽ കിഴിവ് ലഭിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയത്തിന്റെ സ്ഥിരീകരണം
















Leave a Reply