വാഷിങ്ടൺ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതികൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തുടർച്ചയായ ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് അപലപിച്ചു.
സിവിലിയന്മാർക്കും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആക്രമണങ്ങളെക്കുറിച്ചും മറ്റ് നിയമലംഘനങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു.
