റിയാദ്: സൗദി വിദേശകാര്യ ഉപമന്ത്രി വലീദ് എൽ-ഖെറൈജി, ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ പശ്ചിമേഷ്യൻ, വടക്കേ ആഫ്രിക്കൻ കാര്യ വകുപ്പിന്റെ ഡയറക്ടർ ജനറൽ ചെൻ വെയ്കിംഗുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ സൗദി അറേബ്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ഇരു ഉദ്യോഗസ്ഥരും അവലോകനം ചെയ്തു. പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അവയുമായി ബന്ധപ്പെട്ട് നടക്കുന്ന നയതന്ത്ര ശ്രമങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
സൗദിയിലെ ചൈനീസ് അംബാസഡർ ചാങ് ഹുവയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
