റിയാദ്: ഈജിപ്തിലെ ഈസ്റ്റേൺ ഇസ്മായിലിയ പ്രവിശ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളോടും ഈജിപ്ത് സർക്കാറിനോടും ജനങ്ങളോടും സൗദി വിദേശകാര്യ മന്ത്രാലയം അനുശോചനവും സഹതാപവും രേഖപ്പെടുത്തി.
ഈ ദുരന്തനിമിഷത്തിൽ ഈജിപ്ഷ്യൻ ജനതയോടുള്ള സൗദിയുടെ ഐക്യദാർഢ്യം വ്യക്തമാക്കിയ മന്ത്രാലയം, മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ചൊവ്വാഴ്ചയുണ്ടായ രൂക്ഷമായ വാഹനാപകടത്തിൽ കുറഞ്ഞത് 18 പേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
