റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധ സംവിധാനം തകർത്തതിനെത്തുടർന്ന് അവശിഷ്ടങ്ങൾ പതിച്ച് അറബ് വംശജനായ പ്രവാസിക്ക് പരിക്കേറ്റു. ഒരു വീടിനും വാഹനത്തിനും നേരിയ കേടുപാടുകൾ സംഭവിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
ഒക്ടോബർ 14 ബുധനാഴ്ചയാണ് സംഭവം. ഹൂതി സായുധസംഘം വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകർത്തതിനു പിന്നാലെയാണ് അവശിഷ്ടങ്ങൾ ജനവാസമേഖലയിൽ പതിച്ചത്.
സംഭവത്തെത്തുടർന്ന് ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചതായി സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി.
