GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ അരാംകോ ഹെലികോപ്റ്റർ തകർന്നുവീണ് 14 മരണം

റിയാദ്: സൗദി അരാംകോയുടെ ഹെലികോപ്റ്റർ റാസ് തനൂറയിൽ തകർന്നുവീണ് 14 പേർ മരിച്ചതായി സൗദി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 6:00 മണിക്ക് റാസ് തനൂറയിൽ സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ തകർന്നുവീണതായി ഊർജ്ജ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു.

അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 യാത്രക്കാരും മരണപ്പെട്ടു. മരിച്ചവരെല്ലാം സൗദി പൗരന്മാരാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!