സൗദി അറേബ്യയിൽ സ്വദേശികളല്ലാത്തവർക്ക് (Non-Saudis) വസ്തുവകകൾ സ്വന്തമാക്കാനുള്ള (Property Ownership) പുതിയ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. ‘സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി’ ഇതിനായുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി.*
പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ താഴെ നൽകുന്നു:
ലക്ഷ്യം
വിദേശ നിക്ഷേപം ആകർഷിക്കുക, റിയൽ എസ്റ്റേറ്റ് വിപണി സജീവമാക്കുക.
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, രാജ്യത്തെ പാർപ്പിട-വാണിജ്യ-ടൂറിസം മേഖലകൾക്ക് കരുത്തുപകരുക.
ആർക്കൊക്കെ വാങ്ങാം? (3 പ്രധാന വിഭാഗങ്ങൾ
1. സൗദിയിലെ താമസക്കാർ (Residents):* സാധുവായ ഇഖാമയുള്ള വിദേശികൾക്ക് സ്വന്തം താമസത്തിനായി ഒരു വീട്/വസ്തു വാങ്ങാം (വ്യവസ്ഥകൾക്ക് വിധേയമായി).
2. പ്രീമിയം ഇഖാമയുള്ള നിക്ഷേപകർ (Premium Residency):** 40 ദശലക്ഷം റിയാലിൽ കുറയാത്ത (ബാധ്യതകളില്ലാത്ത) വസ്തു വാങ്ങുന്നവർക്ക് പ്രീമിയം ഇഖാമയും കുടുംബത്തോടൊപ്പം സ്ഥിരതാമസത്തിനുള്ള അവകാശവും ലഭിക്കും. (മക്ക, മദീന എന്നിവിടങ്ങളിൽ 99 വർഷത്തെ ഉപയോഗാവകാശവും ലഭിക്കും).
3. വിദേശ കമ്പനികൾ: കമ്പനിയുടെ പ്രവർത്തനങ്ങൾക്കും ഓഫീസുകൾക്കും ജീവനക്കാരുടെ താമസത്തിനുമായി വസ്തു വാങ്ങാം.
എവിടെയൊക്കെ വാങ്ങാം?
റിയാദ്, ജിദ്ദ, ദമ്മാം, അൽ-ഖോബാർ തുടങ്ങിയ പ്രധാന നഗരങ്ങളിലും സാമ്പത്തിക കേന്ദ്രങ്ങളിലും വാങ്ങാം.
മക്ക, മദീന എന്നിവിടങ്ങളിലെ നിർദ്ദിഷ്ട മേഖലകളിലും അനുമതിയുണ്ട്.
മക്കയില്‍ വിദേശികൾക്ക് സ്ഥലം വാങ്ങാവുന്ന പ്രദേശങ്ങൾ-
അബ്റാജ് മക്ക, അല്‍മനാര്‍, അജ്യാദ് ടവര്‍, കിംഗ് സല്മാന് ഗേറ്റ്, ത്വലാല്‍ വില്ലേജ്, ജബല്‍ ഉമര്‍, ദാഖിര്‍ മക്ക, സുമുവ് സബര്‍ബ്, മസാര്‍, മക്കയിലെ ഒന്നും രണ്ടും മൂന്നും ഏരിയകള്‍
മദീനയിൽ-
അല്‍ഗുറ, മദീനയിലെ ഒന്നും രണ്ടും ഏരിയകള്‍, അല്‍മഹ്വ, ദാറത്ത് അല്‍ഹിജ്റ, ഡൗണ്ടൗണ് മദീന, ദിയാര്‍ അല്‍മുഖര്‍, റുആ അല്‍മദീന, മദീന നോളജ് ഇക്കണോമിക് സിറ്റി, മിശ്റാഫ്
എങ്ങനെ അപേക്ഷിക്കാം?
‘അഖാറാത്ത് സൗദി’ (Aqarats Saudi) പോർട്ടൽ വഴി പൂർണ്ണമായും ഡിജിറ്റലായി അപേക്ഷിക്കാം.
താമസക്കാർക്ക് ‘അബ്ഷിർ’ (Absher) പ്ലാറ്റ്ഫോം വഴിയും ആവശ്യമായ രേഖകൾ സമർപ്പിച്ച് അപേക്ഷിക്കാവുന്നതാണ്.
ഫീസും പിഴകളും
ഫീസ്: വസ്തുവിന്റെ വിലയുടെ പരമാവധി 5% വരെ റിയൽ എസ്റ്റേറ്റ് ട്രാൻസാക്ഷൻ ഫീസ് ഈടാക്കും.
പിഴ: നിയമലംഘനങ്ങൾക്ക് വസ്തുവിന്റെ മൂല്യത്തിന്റെ 5% വരെ പിഴയോ, തെറ്റായ വിവരങ്ങൾ നൽകിയാൽ 10 ദശലക്ഷം റിയാൽ വരെയുള്ള കനത്ത പിഴയോ ചുമത്താം.
മേൽനോട്ടം: നിയമത്തിന്റെ നടത്തിപ്പും സാമ്പത്തിക സ്വാധീനവും നിരീക്ഷിക്കാൻ 13 സർക്കാർ വകുപ്പുകൾ ഉൾപ്പെടുന്ന പ്രത്യേക മേൽനോട്ട സമിതിയെ സൗദി മന്ത്രിസഭ നിയോഗിച്ചിട്ടുണ്ട്.
















Leave a Reply