കുവൈത്ത് സിറ്റി – അമിത വേഗതയില്‍ കാറോടിച്ച ഏഴു പേരെ ഇരുപത്തിനാലു മണിക്കൂറിനിടെ കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. മണിക്കൂറില്‍ 150 കിലോമീറ്ററിലേറെ വേഗതയില്‍ കാറോടിച്ചതിന് ആറു കുവൈത്തികളും അറബ് രാജ്യത്തു നിന്നുള്ള പ്രവാസിയുമാണ് അറസ്റ്റിലായത്. ഇവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുമുണ്ട്. നിയമ ലംഘകരെ ട്രാഫിക് പോലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറി.
മണിക്കൂറില്‍ 180 കിലോമീറ്ററും 190 കിലോമീറ്ററും വേഗതയില്‍ കാറോടിച്ചതിന് രണ്ടു കുവൈത്തികളെയും മണിക്കൂറില്‍ 154 കിലോമീറ്റര്‍ വേഗതയില്‍ കാറോടിച്ച അറബ് വംശജനെയും ഹൈവേ പട്രോള്‍ ഓഫീസര്‍മാര്‍ പിടികൂടിയതായി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. റോഡില്‍ കാറോട്ട മത്സരം നടത്തിയതിന് രണ്ടു കുവൈത്തികളെയും മണിക്കൂറില്‍ 170 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറോടിച്ചതിന് മറ്റു രണ്ടു കുവൈത്തികളെയും ട്രാഫിക് ഓഫീസര്‍മാര്‍ പിടികൂടി. അമിത വേഗതയില്‍ വാഹമോടിക്കുന്നവരെ പിടികൂടാന്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് വ്യത്യസ്ത ഗവര്‍ണറേറ്റുകളില്‍ ശക്തമായ പരിശോധനകള്‍ തുടരുകയാണ്. മണിക്കൂറില്‍ 150 കിലോമീറ്ററില്‍ കൂടുതല്‍ വാഹനമോടിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം കുവൈത്തില്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. നിയമ ലംഘകരായ പ്രവാസികളെ ഉടനടി കുവൈത്തില്‍ നിന്ന് നാടുകടത്തും.
അമിതവേഗതയിൽ പാഞ്ഞ 7 ഡ്രൈവർമാർ ട്രാഫിക് പോലീസിന്റെ പിടിയിൽ; വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു
















Leave a Reply