GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യുഎഇയിലെ സർകാർ മേഖലയിൽ പെരുന്നാളിന് 9 ദിവസത്തെ അവധി❕

ദുബായ്: ഈ വർഷത്തെ ഈദ് അൽ അദ്ഹ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വിവിധ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്കും യുഎഇയിലെ ഫെഡറൽ ജീവനക്കാർക്കും സ്കൂളുകൾക്കും ഇത്തവണ നീണ്ടൊരു അവധിയാണ് ലഭിക്കുന്നത്. ഇസ്ലാമിക കലണ്ടർ അനുസരിച്ച് ദുൽ ഹിജ്ജയുടെ പത്താം ദിവസമാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്

മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചത്. ഇതിനു മുൻപും ശേഷവുമുള്ള ശനി, ഞായർ വാരാന്ത്യ ദിനങ്ങൾ കൂടി ചേരുമ്പോൾ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി ഒൻപത് ദിവസത്തെ അവധി ആഘോഷിക്കാം. മെയ് 30, 31 തീയതികളിലെ വാരാന്ത്യ അവധിക്കുശേഷം ജൂൺ ഒന്നിനായിരിക്കും ഓഫീസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുകയെന്നും ഫെഡറൽ അതോറിറ്റി ഫോർഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ അറിയിച്ചു.

എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ കണക്കുകൂട്ടലുകൾ അനുസരിച്ച് മെയ് 17 ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം അമാവാസിയായിരിക്കും.
ഇതനുസരിച്ച് ദുൽ ഹിജ്ജ ഒന്നാം തീയതി മെയ് 18 തിങ്കളാഴ്ചയായിരിക്കാനാണ് സാധ്യത. അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയും ഈദ് അൽ അദ്ഹ മെയ് 27 ബുധനാഴ്ചയും ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!