GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പത്ത് പ്രവാസികൾ arrestil

മക്ക – ഹജുമായി ബന്ധപ്പെട്ട നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് മക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പത്ത് പ്രവാസികളെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സുഡാന്‍, ഈജിപ്ത്, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്. സുരക്ഷാ വകുപ്പുകളുടെ കണ്ണിലകപ്പെടാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച് മരുഭൂപാതകളിലൂടെയും വിജനമായ താഴ്‌വരകളിലൂടെയും പുണ്യനഗരി ലക്ഷ്യമാക്കി സഞ്ചരിക്കുന്നതിനിടെയാണ് നിയമ ലംഘകര്‍ കുടുങ്ങിയത്.

ഹജ് നിയമങ്ങള്‍ പാലിക്കണമെന്നും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കണമെന്നും സുരക്ഷാ വകുപ്പുകള്‍ എല്ലാവരോടും അഭ്യര്‍ഥിച്ചു. അനധികൃത രീതിയില്‍ ഹജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവരെയും ഇത്തരക്കാരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താന്‍ ശ്രമിക്കുന്നവരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 999 എന്ന നമ്പറിലും വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആവശ്യപ്പെട്ടു. പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 20,000 റിയാലും ഇത്തരക്കാരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാലും പിഴ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!