GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈത്തിൽ പ്രവാസികൾക്കെതിരെ വ്യാജ കേസുകൾ: പോലീസുകാരന് 10 വർഷം ശിക്ഷ

കുവൈറ്റ്:പ്രവാസികൾക്കെതിരെ മനഃപൂർവം വ്യാജ കുറ്റങ്ങൾ കെട്ടിച്ചമച്ച പോലീസ് ഉദ്യോഗസ്ഥനെ ജഡ്ജി അബ്ദുൽ വഹാബ് അൽമുഅയ്ലിയുടെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതി പത്തു വർഷം കഠിന തടവിന് ശിക്ഷിച്ചു. പ്രതിക്ക് 800 കുവൈത്തി ദീനാർ പിഴ ചുമത്തിയിട്ടുമുണ്ട്. ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു. കൈക്കൂലിക്കു വേണ്ടി ഏതാനും പ്രവാസികൾക്കെതിരെ ദുരുദ്ദേശ്യപരമായ കുറ്റങ്ങൾ കെട്ടിച്ചമച്ച കേസിലാണ് പോലീസ് ഉദ്യോഗസ്ഥനെ കോടതി ശിക്ഷിച്ചത്. തലസ്ഥാന ഗവർണറേറ്റിലെ പോലീസ് സ്റ്റേഷനിൽ നിയമിക്കപ്പെട്ട മിലിട്ടറി ഉദ്യോഗസ്ഥനായ പ്രതി പ്രവാസികൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കെട്ടിച്ചമക്കുകയായിരുന്നു.

പ്രവാസികളുടെ നിയമപരമായ സാഹചര്യങ്ങൾ ചൂഷണം ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ, ചിലരുടെ നാടുകടത്തൽ നടപടികൾ എളുപ്പമാക്കാനും മറ്റു ചിലരെ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയും കൈക്കൂലി ആവശ്യപ്പെട്ട് ഇത്തരം നിയമ വിരുദ്ധ പ്രവൃത്തിയിലൂടെ സുരക്ഷാ മേഖലയുടെ സമഗ്രത പ്രതി തകർക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!