GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കിംഗ് ഫഹദ് കോസ്‌വേയിൽ ജവാസാത്തിന്റെ ഇ-സ്കൂട്ടർ സേവനം; യാത്രക്കാരുടെ നടപടികൾ ഇനി വേഗത്തിൽ

ദമാം സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജവാസാത്ത് ഡയറക്ടറേറ്റ് ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാൻ തുടങ്ങി. യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും പ്രായമായവരെയും വികലാംഗരെയും സഹായിക്കാനും അവരുടെ യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കാനും അതിർത്തി പോസ്റ്റിലെ ജവാസാത്ത് മേഖലക്കുള്ളിലെ വാഹന ഗതാഗതം നിയന്ത്രിക്കാനും ഇ-സ്കൂ‌ട്ടറുകൾ സഹായിക്കും. ദ്രുത ഇടപെടൽ ആവശ്യമുള്ള കേസുകളിൽ ഉടനടി പ്രതികരിക്കാനും അവ അനുവദിക്കുന്നു.

യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും സമ്പന്നമാക്കാനും കാര്യക്ഷമതയും പ്രതികരണശേഷിയും വർധിപ്പിക്കാനും നടപടിക്രമങ്ങൾ സുഗമമാക്കാനും ലക്ഷ്യമിട്ട് ജവാസാത്ത് ഡയറക്‌ടറേറ്റ് വാഗ്‌ദാനം ചെയ്യുന്ന സ്മാർട്ട് സൊല്യൂഷനുകളുടെ ഭാഗമാണ് പുതിയ സംരംഭം.

രാജ്യത്തുടനീളമുള്ള എല്ലാ അതിർത്തി ക്രോസിംഗുകളിലും ഇ-സ്‌കൂട്ടറുകൾ വിന്യസിക്കുന്നതിനുള്ള മുന്നോടിയായാണ് പരീക്ഷണാടിസ്ഥാനത്തിൽ കിംഗ് ഫഹദ് കോ‌‌യിൽ ഇ-സ്‌കൂട്ടറുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. കിംഗ് ഫഹദ് കോസ്‌വേ ജവാസാത്ത് കൗണ്ടറുകളിൽ എത്തുന്നതിനു മുമ്പായി കോസ‌‌യുടെ പ്രവേശന കവാടങ്ങളിൽ വെച്ചു തന്നെ പ്രായമായവർ അടക്കമുള്ളരുടെ സമീപമെത്തി യാത്രാ നടപടികൾ പൂർത്തിയാക്കാൻ ഇ-സ്കൂ‌ട്ടറുകൾ ജവാസാത്ത് ഉദ്യോഗസ്ഥരെ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!