GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മഴയ്ക്ക് സാധ്യത; പെരുന്നാൾ നമസ്കാരം  പള്ളികളിൽ  വെച്ച് നിർവഹിക്കാൻ നിർദ്ദേശിച്ച് മന്ത്രാലയം

റിയാദ്: ഈദുൽ ഫിത്വർ (പെരുന്നാൾ) ദിനത്തിൽ സൗദിയിലെങ്ങും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതു കാരണം ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസും പെരുന്നാൾ നമസ്കാരം ഈദ് ഗാഹുകൾക്ക് പകരം പള്ളികളിൽ നമസ്കരിക്കണമെന്ന് സൗദി മതകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടു. ഇന്ന് (ബുധൻ) മുതൽ തിങ്കളാഴ്ച വരെയാണ് മഴക്ക് സാധ്യത.

തലസ്ഥാനമായ റിയാദിലും പരിസരപ്രദേശങ്ങളിലും മദീന, മക്ക, അൽഖസീം, ഹായിൽ ദമാം എന്നിവിടങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കും. തബൂക്കിൽ ശനിയാഴ്‌ച വരെയും അൽജൗഫിൽ ഞായറാഴ്‌ച വരെയും തായിഫിൽ തിങ്കളാഴ്‌ച വരെയും അബഹ, ഖമീസ് മുശൈത്ത് ഭാഗങ്ങളിൽ വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെയും മഴയുണ്ടാകും.

ജിസാനിലും നജ്റാനിലും തിങ്കളാഴ്ച വരെയാണ് മഴക്ക് സാധ്യത.

മഴ കാരണം തുറന്ന സ്ഥലങ്ങളിൽ പെരുന്നാൾ നമസ്കാരം നടത്തേണ്ടതില്ലെന്ന് മതകാര്യ വകുപ്പ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!