റിയാദ്: ഗൾഫ് മേഖലയിലെ പ്രതിസന്ധി കാരണം വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കാൻ പ്രത്യേക സർവീസുകൾ തുടങ്ങുമെന്ന് ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ജിദ്ദയിൽ നിന്ന് 10 പ്രത്യേക വിമാനങ്ങൾ ഇന്ന് ഇന്ത്യയിലേക്ക് ഇൻഡിഗോ ഒരുക്കിയിട്ടുണ്ട്. പ്രത്യേക അനുമതിയുടെയും വ്യോമഗതാഗത സൗകര്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ഈ സർവീസ്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൻ്റെ സഹകരണത്തോടെയാണ് ഈ നടപടികൾ പുരോഗമിക്കുന്നത്.
വിദേശ വിമാനകമ്പനികൾ ഇന്ത്യയിലേക്ക് പരിമിത സർവീസുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം. അതിനാൽ യാത്രക്ക് മുമ്പ് എയർലൈൻ കമ്പനികളുമായി ബന്ധപ്പെടണം. ടിക്കറ്റ് റീ ഫണ്ട്, റീ ഷെഡ്യൂൾ, മറ്റു വിവരങ്ങൾ എന്നിവക്കും കമ്പനികളുമായ സംസാരിക്കണം. മന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്ത്യക്കാർ ലഭ്യമായ വിമാന സർവീസുകൾ ഉപയോഗിക്കണം- റിയാദ് ഇന്ത്യൻ എംബസി
റിയാദ്: റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് നിരവധി വിമാനക്കമ്പനികൾ ഇന്ത്യയിലേക്ക് സർവീസുകൾ നടത്തുന്നുണ്ടെന്നും ലഭ്യതക്കനുസരിച്ച് അവ ഉപയോഗപ്പെടുത്താമെന്നും റിയാദ് ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. റിയാദ് ഇന്ത്യൻ എംബസിയും ജിദ്ദ കോൺസുലേറ്റും വിഎഫ്എസ് സെന്ററുകളും സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്. അവശ്യസമയങ്ങളിൽ നിർദേശങ്ങൾ നൽകിവരുന്നുമുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈനുകൾ പ്രവർത്തിച്ചുവരുന്നു. എംബസിയുടെ 966114884697 ലാന്റ് ലൈനും 966542126748 വാട്സാപും 8002471234 ടോൾഫ്രീയും കേൺസുലേറ്റിൻ്റെ 966126648660 ലാൻ്റ്ലൈനും 966536209704 വാട്സാപും 966556122301 മൊബൈൽ നമ്പറും 8002440003 ടോൾഫ്രീയും സേവനനിരതമാണ്.
സൗദിയിൽ വിമാനത്താവങ്ങൾ അടച്ചിട്ടില്ല. ചില വിമാന സർവീസുകൾ മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്.
















Leave a Reply