GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ പരിഷ്കരിച്ചു; വർക്ക് പെർമിറ്റ്  ഇല്ലാത്ത നിയമനത്തിന് 10,000 റിയാൽ വരെ പിഴ

റിയാദ്: സഊദി അറേബ്യയിൽ തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ പരിഷ്കരിച്ചു. ഴിൽ വിപണിയിൽ കൂടുതൽ സുതാര്യതയും അച്ചടക്കവും ഉറപ്പാക്കുന്നതിനായാണ് തൊഴിൽ ലംഘനങ്ങളും അവയ്ക്കുള്ള പിഴകളും പരിഷ്‌കരിച്ചത്. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽ രാജ്ഹി ഇത് സംബന്ധിച്ചു ഉത്തരവ് പുറത്തിറക്കി. പുതിയ ഭേദഗതികൾ പ്രകാരം നിയമലംഘനങ്ങളെ വിവിധ തൊഴിൽ മേഖലകൾക്ക് അനുസൃതമായി തരംതിരിക്കുകയും ശിക്ഷാ നടപടികൾ കൂടുതൽ വ്യക്തമാക്കുകയും ചെയ്തു. ശിക്ഷാ നടപടികളും പിഴകളും വർധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.

പുതിയ പിഴകൾ

▪️തൊഴിലാളിയുടെ പാസ്പോർട്ടോ ഇഖാമയോ തൊഴിലുടമ കസ്റ്റഡിയിൽ വെക്കുന്നതിനുള്ള പിഴ 3,000 റിയാൽ ഈ (നേരത്തെ ഈ നിയമ ലംഘനത്തിന് 2,000 റിയാലായിരുന്നു പിഴ) പാസ്പോർട്ടോ ഇഖാമയോ പിടിച്ചുവെക്കുന്ന തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് തൊഴിലുടമക്ക് ഇരട്ടി തുക പിഴ ലഭിക്കും.

▪️വർക്ക് പെർമിറ്റ് ഇല്ലാതെ വിദേശിയെ ജോലിക്ക് വെക്കുന്ന തൊഴിലുടമക്ക് 10,000 റിയാൽ പിഴ ചുമത്തും

▪️15 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്കെടുത്താൽ 50 ഉം അതിൽ കൂടുതലും തൊഴിലാളികളെ ജോലിക്ക് വെക്കുന്ന കമ്പനികൾക്ക് 2,000 റിയാൽ വരെ പിഴ ചുമത്തും. ഇത്തരം നടപടി ഗുരുതരമായ നിയമലംഘനമായാണ് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 167 ൽ വർഗീകരിച്ചിരിക്കുന്നത്.

▪️കൗമാരക്കാരുടെ ജോലി സംബന്ധിച്ച ചട്ടങ്ങൾ പാലിക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടാൽ 1,500 റിയാൽ പിഴ ഈടാക്കും. കൗമാരക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ലഭിക്കും.

▪️പ്രസവാവധി നൽകിയില്ലെങ്കിൽ 1,000 റിയാൽ പിഴ. പ്രസാവവധി നൽകാത്ത ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് പിഴ വർധിക്കും.

▪️അമ്പതും അതിൽ കൂടുതലും ജീവനക്കാരുള്ള, വനിതാ ജീവനക്കാർക്ക് ആറു മുതൽ പത്തു വയസ് വരെ പ്രായമുള്ള പത്തും അതിൽ കൂടുതലും കുട്ടികളുള്ള സ്ഥാപനങ്ങൾ ചൈൽഡ് കെയർ സൗകര്യമോ നഴ്‌സറിയോ ഒരുക്കാതിരുന്നാൽ 3,000 റിയാൽ പിഴ വ്യവസ്ഥ ചെയ്ത‌ിട്ടുണ്ട്.

▪️ജീവനക്കാരുടെ തൊഴിൽ കരാറുകൾ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്താതിരിക്കുന്നതിന് തൊഴിലുടമക്ക് 1,000 റിയാൽ പിഴ ലഭിക്കും. തൊഴിൽ കരാർ ഡോക്യുമെൻ്റ് ചെയ്യാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും.

▪️സഊദികൾക്ക് ജോലി കണ്ടെത്തിനൽകൽ, വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്, നേരിട്ടോ അല്ലാതെയോ ഔട്ട്സോഴ്‌സിംഗ് ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനത്തിന് ആദ്യ തവണ 2,00,000 റിയാലും, രണ്ടാം തവണ 2,20,000 റിയാലും മൂന്നാം തവണ 2,50,000 റിയാലും പിഴ ചുമത്തും.

▪️ഗാർഹിക തൊഴിലാളി സേവനങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളെ നിയന്ത്രിക്കുന്ന വ്യവസ്ഥകൾ ലംഘിക്കുന്നതിനും അത്തരം പരസ്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനും 15,000 റിയാൽ വരെ ഈടാക്കും. ആവർത്തിച്ചുള്ള നിയമ ലംഘനങ്ങൾക്ക് പിഴ ഇരട്ടിയാക്കാനും പ്രവർത്തനം താൽക്കാലികമായി വിലക്കാനും ഭേദഗതികളിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്

തൊഴിൽ മേഖലയിലെ വിവിധ ലംഘനങ്ങളെ പ്രത്യേക വിഭാഗങ്ങളായും തിരിച്ചിട്ടുണ്ട്. ഖനനം, സമുദ്ര തൊഴിൽ കരാറുകൾ, റിക്രൂട്ട്മെന്റ് കമ്പനികൾ, ഗാർഹിക തൊഴിലാളികൾ, കാർഷിക മേഖലയിലെ തൊഴിലാളികൾ തുടങ്ങി ഓരോ മേഖലയ്ക്കും പ്രത്യേകമായുള്ള ലംഘനങ്ങളും പിഴകളും പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈസൻസില്ലാതെ സഊദി പൗരന്മാരെ നിയമിക്കുകയോ, റിക്രൂട്ട്മെന്റ്റ് നടത്തുകയോ ചെയ്യുന്നതിനെതിരെയുള്ള പിഴകളും കർശനമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!