GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വ്യാജ പാസ്‌പോർട്ടുമായി എത്തിയ യുവാവ് ജിദ്ദ വിമാനത്താവളത്തിൽ അറസ്റ്റിൽ

ജിദ്ദ: വ്യാജ പാസ്‌പോർട്ടുമായി സൗദി അറേബ്യയിൽ പ്രവേശിക്കാൻ ശ്രമിച്ച പശ്ചിമാഫ്രിക്കൻ രാജ്യമായ കൊമോറോസ് സ്വദേശിയായ യുവാവിനെ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജവാസാത്ത് അറസ്റ്റ് ചെയ്തു.


നിയമലംഘനത്തിന് മുമ്പ് സൗദിയിൽ നിന്ന് നാടുകടത്തപ്പെട്ട് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ യുവാവ്, വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് അനധികൃതമായി വീണ്ടും രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ യുവാവിനെതിരെ നിയമനടപടികൾ ആരംഭിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!