GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ആഡംബര റെസ്റ്റോറന്റുകൾക്ക് പുതിയ വ്യവസ്ഥകൾ: ഡ്രൈവ്-ത്രൂ സേവനത്തിനും, ഒരു നഗരത്തിൽ ഒന്നിലധികം ശാഖകൾ തുറക്കുന്നതിനും വിലക്ക്

ജിദ്ദ : സൗദിയില്‍ ആഡംബര റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന പുതിയ വ്യവസ്ഥകള്‍ നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. സന്ദര്‍ശക അനുഭവം മെച്ചപ്പെടുത്തുകയും ആതിഥ്യമര്യാദയുടെയും സേവനത്തിന്റെയും ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യുന്ന നിലക്ക് ഈ മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ബിസിനസ് അന്തരീക്ഷം വികസിപ്പിക്കാനും മന്ത്രാലയം നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വ്യവസ്ഥകള്‍ ബാധകമാക്കിയിരിക്കുന്നത്.


ആഡംബര റസ്റ്റോറന്റുകള്‍ ഡോര്‍-ടു-ടേബിള്‍ സേവനം, വാലെറ്റ് പാര്‍ക്കിംഗ് എന്നിവ നല്‍കണമെന്ന് വ്യവസ്ഥകള്‍ ആവശ്യപ്പെടുന്നു. ഉപയോക്താക്കള്‍ക്ക് ഡ്രസ് കോഡുകളും നിര്‍ണയിക്കണം. എളുപ്പത്തില്‍ കാണുന്ന നിലക്കുള്ള ക്യാഷ് കൗണ്ടറുകളുടെ സാന്നിധ്യം പുതിയ വ്യവസ്ഥകള്‍ വിലക്കുന്നു.


ഡ്രൈവ്-ത്രൂ സേവനത്തിനും വിലക്കുണ്ട്. അനുഭവം ആഡംബര റസ്റ്റോറന്റുകളുടെ സത്തയാണ്. ഡ്രൈവ്-ത്രൂ വിന്‍ഡോകളും ഫാസ്റ്റ് സേവനങ്ങളും വഴി അത് നേടാനാകില്ല. ഡിജിറ്റല്‍ റിസര്‍വേഷന്‍ സംവിധാനവും പരാതികള്‍ സ്വീകരിക്കാനുള്ള സംവിധാനങ്ങളും നിര്‍ബന്ധിത മാനദണ്ഡങ്ങളില്‍ പെടുന്നു. പാനീയങ്ങള്‍ തയാറാക്കാന്‍ ഉപയോക്താക്കള്‍ക്ക് കാണാവുന്ന നിലക്ക് റെസ്‌റ്റോറന്റില്‍ പ്രത്യേക കോര്‍ണര്‍ സജ്ജീകരിക്കണം.

കുറഞ്ഞത് അഞ്ച് ഇനങ്ങളെങ്കിലും ഉള്ള മൂന്ന് പ്രധാന വിഭാഗങ്ങളുള്ള (അപ്പറ്റൈസറുകള്‍, പ്രധാന കോഴ്സുകള്‍, മധുരപലഹാരങ്ങള്‍) മെനു വാഗ്ദാനം ചെയ്യലും വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു.

സര്‍ട്ടിഫൈഡ് ഭക്ഷ്യ സുരക്ഷ, ആരോഗ്യ വിദഗ്ധന്‍ ഉണ്ടായിരിക്കല്‍, കോട്ട് റാക്ക്, ബാഗ് റാക്ക്, സന്ദര്‍ശകര്‍ക്ക് കാണാത്ത നിലക്ക് ആപ്പ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക പ്രദേശം സജ്ജീകരിക്കല്‍ എന്നിവയും മന്ത്രാലയം ആവശ്യപ്പെടുന്നു. ഒരു ട്രേഡ് മാര്‍ക്കിലുള്ള ലക്ഷ്വറി റെസ്റ്റോറന്റ് ഒരു നഗരത്തില്‍ ഒന്നിലധികം ശാഖകള്‍ തുറക്കുന്നതിനും വിലക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!