GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഹജ്ജിനു ശേഷം ജൂൺ 10 മുതൽ ഉംറ വിസ അനുവദിച്ചു തുടങ്ങും

മക്ക : സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഹിജ്റ 1447-ലെ ഉംറ സീസൺ കലണ്ടർ പ്രഖ്യാപിച്ചു.


ഹിജ്‌റ 1446 ദുൽഹജ്ജ് 14 മുതൽ ഉംറ വിസകൾ അനുവദിച്ചു തുടങ്ങും, അടുത്ത സീസണിൽ വിസകൾ  ഇഷ്യു ചെയ്യുന്ന അവസാന തീയതി ഹിജ്‌റ 1447 ശവ്വാൽ 1 ആയിരിക്കും.

ഏറ്റവും പുതിയ സൗദി ജോലി അവസരങ്ങൾ ലഭിക്കാൻ ക്ലിക്ക് ചെയ്യുക


വിദേശത്ത് നിന്ന് എത്തുന്ന തീർത്ഥാടകരെ സൗദി അറേബ്യ ഹിജ്റ 1446 ദുൽ-ഹിജ്ജ 15 മുതൽ സ്വീകരിക്കാൻ തുടങ്ങും, അവരുടെ സൗദി പ്രവേശനത്തിനുള്ള അവസാന തീയതി ഹിജ് റ 1447 ശവ്വാൽ 15-ഉം സൗദി വിടാനുള്ള അവസാന തീയതി ഹിജ് റ 1447 ദുൽ-ഖഅദ് 15- ഉം ആയി നിശ്ചയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!