GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്ത്യയില്‍ 5 വിമാനത്താവളങ്ങൾ അടച്ചു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്.


ഇന്ത്യൻ വ്യോമസേന ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വിമാന സർവീസുകൾ റദ്ദാക്കി, നിരവധി സർവീസുകൾ വഴി തിരിച്ചുവിട്ടു.

ഇന്ത്യൻ തീരുമാനത്തിന് പിന്നാലെ എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് കമ്പനികൾ എന്നിവ സർവീസ് തടസപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. പാകിസ്താനിലേക്കുള്ള വിമാന സർവീസുകൾ താൽകാലികമായി ഖത്തർ എയർവേയ്‌സ് നിർത്തിവെച്ചു. ഓപ്പറേഷൻ സിന്ദൂരിൽ ഉൾപ്പെട്ട എല്ലാ വ്യോമസേന പൈലറ്റുമാരും സുരക്ഷിതരാണെന്നാണ് റിപോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!