GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദയിൽ അനധികൃതമായി വൻതോതിൽ സമൂസ ലീഫ് നിർമ്മിച്ചിരുന്ന ഫാക്ടറി അധികൃതർ അടച്ചു പൂട്ടി

ജിദ്ദയിലെ അൽവഹയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന  സമൂസ ലീഫ് നിർമ്മാണ കേന്ദ്രം മുനിസിപ്പാലിറ്റി അധികൃതർ കണ്ടെത്തി അടച്ചു പൂട്ടി.

റമദാൻ മുന്നിൽ കണ്ട് വൻതോതിൽ സമൂസ ലീഫ് നിർമ്മിച്ചിരുന്ന ലൈസൻസ് ഇല്ലാത്ത ഈ കേന്ദ്രത്തിൽ നിന്നും 2.7 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ പിടികൂടി.


മാലിന്യം കുമിഞ്ഞുകൂടൽ, കേടായതും മലിനമായതുമായ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.

ഭക്ഷണസാധനങ്ങൾ നിലത്ത് സംഭരിക്കുക, പ്രാണികളുടെ സാനിധ്യം, എയർ കർട്ടണുകളുടെ അഭാവം, വൃത്തിഹീനമായി ഭക്ഷണങ്ങൾ സംഭരിക്കുക തുടങ്ങിയ ലംഘനങ്ങളും കണ്ടെത്തി.

ഇതിന്ന് പുറമെ ആരോഗ്യകാർഡുകളില്ലാതെ തൊഴിലാളികൾ ജോലിക്ക് വെച്ചതായും പരിശോധനയിൽ കണ്ടെത്തിയതായി സെക്രട്ടേറിയറ്റ് വിശദീകരിച്ചു.

1,750 കിലോഗ്രാം മാവും വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന 1,000 കിലോഗ്രാം സമൂസ ലീഫുകളും കണ്ടുകെട്ടുകയും നശിപ്പിക്കുകയും ചെയ്തതായി അവർ അറിയിച്ചു.

റമദാൻ മാസമായതിനാൽ താമസക്കാരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി പരിശോധനകൾ ഇരട്ടിയാക്കിയതായി സെക്രട്ടേറിയറ്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!