ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്തി

ദുബൈ: യു.എ.ഇയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്തി. ജനുവരി മുതൽ എം.എൻ.സികൾ ലാഭത്തിന്റെ 15 ശതമാനം വാർഷിക നികുതി നൽകേണ്ടി വരും.

750 ദശലക്ഷം യൂറോയിൽ കൂടുതൽ ആഗോളവരുമാനമുള്ള ബഹുരാഷ്ട്ര കമ്പനികൾക്കാണ് യു.എ.ഇ പുതിയ നികുതി ഏർപ്പെടുത്തിയത്. ഡൊമസ്റ്റിക് മിനിമം ടോപ്പപ്പ് ടാക്‌സ് എന്ന പേരിൽ ധമന്ത്രാലയമാണ് പുതിയ നികുതി ഏർപ്പെടുത്തിയത്. 2025 ജനുവരി ഒന്ന് മുതൽ വൻകിട മൾട്ടി നാഷണൽ കമ്പനികൾ ഈ നികുതി നൽകേണ്ടി വരും. നിലവിൽ യു.എ.ഇയിൽ ഒമ്പത് ശതമാനമാണ് വാണിജ്യ സ്ഥാപനങ്ങളുടെ കോർപറേറ്റ് ടാക്‌സ്. നാല് സാമ്പത്തികവർഷത്തിൽ രണ്ട് വർഷം 750 മില്യണോ അതിൽ കൂടുതലോ യൂറോ കൂടുതൽ ആഗോളവരുമാനമുണ്ടാക്കുന്ന എം.എൻ.സികളാണ് പുതിയ നൽകേണ്ടി വരിക. നികുതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ധനമന്ത്രാലയം പിന്നീട് പുറത്തുവിടും. യു.എ.ഇയിലെ നികുതി രംഗം ആഗോളതലത്തിൽ സുതാര്യമാക്കാനും കമ്പനികളുടെ മത്സരക്ഷമത പ്രോൽസാഹിപ്പിക്കാനുമാണ് പുതിയ നികുതി ലക്ഷ്യമിടുന്നെതെന്ന് ധനമന്ത്രാലയം പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!