ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടരുത്; വീടുകളിലെ നിരീക്ഷണ കാമറകൾക്ക് മാർഗനിർദേശം

അബുദാബി : അടുത്ത കാലത്തായി സിസിടിവി കാമറകൾ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ ഗാർഹിക സുരക്ഷയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. വീട്ടുകാർ സ്ഥലത്തില്ലാത്തപ്പോൾ പോലും വീടും പരിസരവും സ്മാർട്ട് ആപ്ലിക്കേഷൻ വഴി തത്സമയം നിരീക്ഷിക്കാൻ സംവിധാനമൊരുക്കുന്ന സിസിടിവി കാമറകൾ ഇന്ന് വ്യാപകമാണ്. എന്നാൽ റിമോട്ട് ആക്സസ്, മോഷൻ ഡിറ്റക്ഷൻ, ഹൈ – ഡെഫനിഷൻ വീഡിയോ ഫീഡുകൾ എന്നിവ പോലുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന സ്മാർട്ട് ടെക്നോളജികൾ വന്നതോടെ ഇവയുടെ ദുരുപയോഗം തടയുന്നതിനുള്ള നിയന്ത്രണങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് അബുദാബി പോലീസ്.

വീടുകളിലും മറ്റും സ്ഥാപിച്ച സിസിടിവികൾ പകർത്തുന്ന ഫോട്ടകളോ വീഡിയോ ഫൂട്ടേജുകളോ സോഷ്യൽ മീഡിയയിലോ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലോ പങ്കുവയ്ക്കരുത് എന്നതാണ് പ്രധാന നിയന്ത്രണങ്ങളിലൊന്ന്. ഇവ പൊതു പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കപ്പെട്ടാൽ കാമറ ഉടമയ്ക്കും സോഷ്യൽ മീഡിയ ഉപയോക്താവിനുമെതിരെ നടപടി വരും.



സിസിടിവി കാമറ സംവിധാനങ്ങൾ റെക്കോഡ് ചെയ്യുന്ന ഡാറ്റ, സുരക്ഷിതമായ സംവിധാനത്തിൽ സ്‌റ്റോർ ചെയ്ത് വെക്കണമെന്നും മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് അബുദാബി പോലീസ് ജനറൽ കമാൻഡ് അറിയിച്ചു. സുരക്ഷ എന്നത് ആളുകളുടെ മൗലികാവകാശവുമാണെന്നത് ശരിയാണെങ്കിലും ഇത്തരം നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുമ്പോൾ അത് അയൽ വീടുകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന രീതിയിൽ ആവരുതെന്നും അധികൃതർ നിർദേശിച്ചു.

വിഷ്വൽ നിരീക്ഷണ സംവിധാനങ്ങൾ (സിസിടിവി കാമറകൾ) സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ബന്ധപ്പെട്ട അധികാരികൾ അംഗീകരിച്ച ലൈസൻസുള്ള കമ്പനികളെ തിരഞ്ഞെടുക്കുകയെന്നത് പ്രധാനമാണെന്നും അധികൃതർ അറിയിച്ചു. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, നൈറ്റ് വിഷൻ, മോഷൻ ഡിറ്റക്ഷൻ ഫീച്ചറുകൾ എന്നിവയുള്ള കാമറകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ ഇവ കൊണ്ടുള്ള പരമാവധി പ്രയോജനം ലഭ്യമാക്കാനാവൂ. പരമാവധി ഏരിയയിലെ ദൃശ്യങ്ങൾ കവർ ചെയ്യുന്നതിനും സ്വകാര്യത ഉറപ്പാക്കുന്നതിനും അനധികൃതമായി ആളുകൾ അതിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുമായി സ്മാർട്ട് സിസ്റ്റത്തിന്റെ പാസ്‍വേഡുകൾ പതിവായി അപ്ഡേറ്റ് ചെയ്യണം.

തുടർച്ചയായതും ഫലപ്രദവുമായ പ്രവർത്തനത്തിനായി സംവിധാനം കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തണം. വീടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും നിരീക്ഷണത്തിനുമായി ചിത്രങ്ങൾ പകർത്താനും വീഡിയോകൾ റെക്കോഡ് ചെയ്യാനുമാണ് സിസിടിവി ക്യാമറകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് വേണം വീടിനുള്ളിലെ പ്രധാന സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കാൻ. വീടുകളിൽ പ്രധാനമായും അഞ്ച് സ്ഥലങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നതിന് നിർദേശിച്ചിട്ടുള്ള മികച്ച ഇടങ്ങൾ. പ്രധാന പ്രവേശന കവാടം, വാഹന പാർക്കിംഗ് ഏരിയകൾ, സംഭരണ മുറികൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, ചുറ്റുമതിൽ എന്നിവയാണിവ. കാമറകൾ സ്ഥാപിക്കുമ്പോൾ മറ്റുള്ളവരുടെ സ്വകാര്യത ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് അറിയിച്ചു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!