ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകാതെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി കിരീടവകാശി

റിയാദ്: കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍. ബുധനാഴ്ച റിയാദില്‍ നടന്ന ഷൂറ കൗണ്‍സിലിന്റെ ഒൻപതാം സമ്മേളനത്തിന്റെ ആദ്യവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് വേണ്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കിരീടാവകാശി.

സൗദി അറേബ്യയുടെ ആശങ്കകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പലസ്തീൻ പ്രശ്‌നമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇസ്രായേല്‍ അധിനിവേശ ഭരണകൂടം പലസ്തീൻ ജനതയ്ക്കെതിരേ നടത്തുന്ന കുറ്റകൃത്യങ്ങളെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ജറുസലേം തലസ്ഥാനമായ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാര്‍ഥ്യമാവാതെ സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ല- അദ്ദേഹം വ്യക്തമാക്കി. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം ബാക്കി രാജ്യങ്ങള്‍ കൂടി പലസ്തീനെ അംഗീകരിക്കാന്‍ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.

ആഭ്യന്തര രംഗത്ത് സൗദി അറേബ്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയും നേട്ടങ്ങളും കിരീടാവകാശി എടുത്തുപറഞ്ഞു. സൗദി വിഷന്‍ 2030 ആരംഭിച്ചതു മുതല്‍ ഓരോ പൗരന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ വലിയ പുരോഗതി കൈവരിക്കാനായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി ലക്ഷ്യങ്ങള്‍ കൈവരിക്കാനായതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമിടയിലെ തൊഴിലില്ലായ്മ 2024 ന്റെ ആദ്യ പാദത്തില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തി. അതിന്റെ നിരക്ക് 2017ലെ 12.8 ശതമാനത്തില്‍ നിന്ന് 7.6 ശതമാനമാക്കി കുറയ്ക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.

2016ലെ 47 ശതമാനത്തില്‍ നിന്ന് 63 ശതമാനം പൗരന്മാര്‍ക്ക് സ്വന്തമായി വീടുകള്‍ ലഭിച്ചു. 2019ല്‍ ആരംഭിച്ച ദേശീയ വിനോദസഞ്ചാര തന്ത്രം പ്രകാരം 2030ല്‍ 100 ദശലക്ഷം വിനോദസഞ്ചാരികളെയായിരുന്നു രാജ്യം ലക്ഷ്യം വെച്ചത്. എന്നാല്‍ 2023ല്‍ തന്നെ ഈ ലക്ഷ്യം മറികടന്ന് 109 ദശലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിച്ചു. ആഗോള തലത്തില്‍ രാജ്യം നേടിയെടുത്ത വിശ്വാസ്യതയെയും അദ്ദേഹം എടുത്തുപറഞ്ഞു.

അന്താരാഷ്ട്ര നാണയ നിധിയുടെ പ്രാദേശിക കേന്ദ്രം, സ്പോര്‍ട്സ്, നിക്ഷേപം, സംസ്‌കാരം എന്നീ മേഖലകളിലെ വിവിധ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക ആശയവിനിമയത്തിനുള്ള ഒരു ഗേറ്റ്വേ എന്നിങ്ങനെയുള്ള അതിന്റെ നേട്ടങ്ങള്‍ എക്സ്പോ 2030നും 2024ലെ ഫിഫ ലോകകപ്പിനും ആതിഥേയത്വം വഹിക്കാന്‍ രാജ്യം തെരഞ്ഞെടുന്നതിലേക്ക് നയിച്ചതായും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം, ശാസ്ത്രപഠനം, സാങ്കേതിക വൈധഗ്ദ്യം തുടങ്ങിയ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. അതേസമയം, സൗദി അറേബ്യ അതിന്റെ വ്യതിരിക്തമായ സ്വത്വങ്ങളും മഹത്തായ മൂല്യങ്ങളും സംരക്ഷിക്കുന്നതില്‍ ശ്രദ്ധാലുവാണെന്ന് കിരീടാവകാശി ആവര്‍ത്തിച്ചു. ആധുനികവല്‍ക്കരണത്തിന്റെയും വൈവിധ്യത്തിന്റെയും പാതകളിലും നമ്മുടെ പിതാക്കന്മാരുടെയും പിതാമഹന്മാരുടെയും സ്വത്വവും മൂല്യങ്ങളും സംരക്ഷിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശി വ്യക്തമാക്കി. രാജകീയ ഉത്തരവിലൂടെ അടുത്തിടെ കൗണ്‍സിലിന്റെ ഒമ്പതാം സമ്മേളനത്തിലേക്ക് നിയമിക്കപ്പെട്ട ഷൂറ കൗണ്‍സില്‍ സ്പീക്കര്‍ ഷെയ്ഖ് അബ്ദുല്ല അല്‍ ശൈഖും കൗണ്‍സില്‍ അംഗങ്ങളും കിരീടാവകാശിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!