ജിദ്ദ – ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ ടൂറിസം മേഖലയിൽ പത്തു ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ടൂറിസം മന്ത്രി അഹ്മദ് അൽഖതീബ്. ടൂറിസം മേഖലയിൽ ശക്തമായ പ്രകടനത്തോടെയാണ് ഈ കൊല്ലം സൗദി അറേബ്യ ആരംഭിച്ചത്. ഇറാൻ യുദ്ധം ടൂറിസം മേഖലയിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ തരണം ചെയ്യാൻ മികച്ച ഉംറ, ഹജ് സീസണുകൾ സഹായിച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ടൂറിസം വളർച്ചയുടെ വേഗത ത്വരിതപ്പെടുമെന്ന് ഇറ്റലിയിലെ റോമിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് സംഘടിപ്പിച്ച പ്രയോറിറ്റി ഉച്ചകോടിയിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു.
ഞങ്ങൾക്ക് വളരെ ശക്തമായ ഒരു
ആഭ്യന്തര ടൂറിസം മേഖലയുണ്ട്. നിരവധി ടൂറിസം വിഭവങ്ങളും വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളുമുണ്ട്. ഞങ്ങൾ നിരവധി പുതിയ ലക്ഷ്യസ്ഥാനങ്ങളും ടൂറിസം ആസ്തികളും വികസിപ്പിച്ചുകൊണ്ടിരിക്കുകയാ ണ്. അതിനാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വളരെ വേഗത്തിലുള്ള വളർച്ചക്ക് സൗദി അറേബ്യ സാക്ഷ്യം വഹിക്കും. ഈദ് അൽഫിത്ർ, ഈദ് അൽഅദ്ഹ അവധിക്കാലത്ത് റെഡ് സീ റിസോർട്ടുകൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടു. ഈ കൊല്ലം ആഭ്യന്തര ടൂറിസം പ്രകടനം മുൻ വർഷത്തേക്കാൾ മികച്ചതാണ്. ദിരിയ പോലുള്ള നിരവധി പുതിയ പദ്ധതികൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
റെഡ് സീ ഗ്ലോബൽ ഈ വർഷം 11 റിസോർട്ടുകൾ തുറക്കുമെന്നും ടൂറിസം മന്ത്രി വ്യക്തമാക്കി.
















Leave a Reply