ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ട്രാഫിക് പിഴയിളവ് ആനുകൂല്യം അവസാനിക്കാന്‍ ഒരു മാസം മാത്രമാണ് ശേഷിക്കുന്നതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്

ജിദ്ദ – ട്രാഫിക് പിഴയിളവ് ആനുകൂല്യം അവസാനിക്കാന്‍ ഒരു മാസം മാത്രമാണ് ശേഷിക്കുന്നതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പിഴയിളവ് കാലയളവ് അവസാനക്കുന്നതിനു മുമ്പായി എത്രയും വേഗം പിഴകള്‍ ഒടുക്കി ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ട്രാഫിക് പിഴകള്‍ ചുമത്തപ്പെട്ടവരോട് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്. ഒക്‌ടോബര്‍ 18 ന് പിഴയിളവ് അവസാനിക്കും. പിഴയിളവ് ആനുകൂല്യം ലഭിക്കാന്‍ ഏപ്രില്‍ 18 നു മുമ്പ് രേഖപ്പെടുത്തിയ മുഴുവന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുമുള്ള പിഴകള്‍ ഒക്‌ടോബര്‍ 18 അവസാനിക്കുന്നതിനു മുമ്പായി നിയമ ലംഘകര്‍ അടക്കണമെന്ന് വ്യവസ്ഥയുണ്ട്.

മുഴുവന്‍ പിഴകളും ഒന്നിച്ചോ ഓരോ നിയമ ലംഘനങ്ങള്‍ക്കുമുള്ള പിഴകള്‍ പ്രത്യേകം പ്രത്യേകമായോ അടക്കാവുന്നതാണ്. ഇളവ് ആനുകൂല്യം ലഭിക്കാന്‍ പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങള്‍ പിഴയിളവ് ആനുകൂല്യം പ്രാബല്യത്തിലുള്ള കാലത്ത് നടത്താന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും സന്ദര്‍ശകര്‍ക്കും പിഴയിളവ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

വാഹനാഭ്യാസ പ്രകടനം, മദ്യലഹരിയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 120 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാവധി വേഗത്തിലും 50 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 140 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാവധി വേഗത്തിലും 30 കിലോമീറ്റര്‍ കൂടുതല്‍ വേഗത്തില്‍ വാഹനമോടിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ ഇളവ് കാലയളവില്‍ നടത്തുന്നവര്‍ക്ക് പിഴയിളവ് ആനുകൂല്യം ലഭിക്കില്ല.

ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രാബല്യത്തില്‍വന്ന ശേഷം നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങളില്‍ ട്രാഫിക് നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം 25 ശതമാനം വരെ പിഴയിളവ് അനുവദിക്കുന്നുണ്ട്. എന്നാല്‍ ഗതാഗത നിയമ ലംഘനം രജിസ്റ്റര്‍ ചെയ്തതില്‍ അപ്പീല്‍ നല്‍കാനും പിഴ അടക്കാനുമുള്ള നിയമാനുസൃത സമയപരിധി അവസാനിച്ച ശേഷം ഇത്തരക്കാരുടെ അക്കൗണ്ടുകളില്‍ നിന്ന് പിഴ തുക നേരിട്ട് വസൂലാക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.

വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ (ഇസ്തിമാറ) പുതുക്കാന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ മുഴുവന്‍ പിഴകളും അടക്കല്‍ നിര്‍ബന്ധമാണ്. പിഴയിളവ് ആനുകൂല്യം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് ചുമത്തിയ മുഴുവന്‍ ട്രാഫിക് പിഴകളിലും 50 ശതമാനം ഇളവ് ലഭിക്കും. റെഡ് സിഗ്നല്‍ കട്ട് ചെയ്തതിന് ചുമത്തിയ പിഴകളിലും ഇളവ് ലഭിക്കും. എന്നാല്‍ കൊറോണ നിയന്ത്രണ ശ്രമങ്ങളുടെ ഭാഗമായി ബാധകമാക്കിയ കര്‍ഫ്യൂ ലംഘിച്ചവര്‍ക്ക് ചുമത്തിയ പിഴകള്‍ ഇളവ് പരിധിയില്‍ വരില്ല. ട്രാഫിക് പിഴകളില്‍ മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

പിഴയിളവ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ പ്രത്യേക അപേക്ഷ നല്‍കുകയോ ഏതെങ്കിലും വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണ്ടതില്ല. പെയ്‌മെന്റ് സംവിധാനമായ സദ്ദാദിലും ഈഫാ പ്ലാറ്റ്‌ഫോമിലും ഒക്‌ടോബര്‍ 18 വരെയുള്ള കാലത്ത് പിഴയിളവ് ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടും. ഏപ്രില്‍ 18 മുതല്‍ ഒക്‌ടോബര്‍ 18 വരെയുള്ള കാലത്താണ് ഇളവുകളോടെ പിഴകള്‍ അടക്കേണ്ടത്. ഈ സമയത്തിനകം ഇളവ് പ്രയോജനപ്പെടുത്തി പിഴകള്‍ അടക്കാത്ത പക്ഷം പിഴകള്‍ അതേപോലെ പൂര്‍ണ തോതില്‍ ശേഷിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!