GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി അറേബ്യയിലെ ഹരീഖിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ ജൂൺ 16ന്

റിയാദ്- സൗദി അറേബ്യയിലെ ഹരീഖിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായി. ഇക്കാര്യം ഔദ്യോഗികമായി ഉടൻ അറിയിക്കും. മാസപ്പിറവി ദൃശ്യമയാതായി നിരീക്ഷണ സമിതികളാണ് അറിയിച്ചത്. മാസപ്പിറവി കണ്ടതായി സ്ഥീകരണം വന്നാൽ അറഫ ദിനം ഈ മാസം 15ന് ആയിരിക്കും. അറഫാ ദിനത്തിന്റെ പിറ്റേന്നാണ് മുസ്ലിം ലോകം ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്നത്. അതായത് ജൂൺ പതിനാറിനായിരിക്കും ഈദുൽ അദ്ഹ.

ഇന്ന് (വ്യാഴം) മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. നാളെ (ജൂൺ -ഏഴ്) ദുൽഹജ് മാസം ആരംഭിക്കും. ദുൽഹജ് ഒൻപതിനാണ് അറഫാ ദിനം. ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് അറഫ സംഗമം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 25 ലക്ഷത്തോളം പേരാണ് പരിശുദ്ധ ഹജ് കർമ്മത്തിൽ പങ്കെടുക്കാനായി എത്തുന്നത്.

ഇത്തവണത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ വിദേശങ്ങളില്‍ നിന്ന് 12 ലക്ഷത്തിലേറെ ഹജ് തീര്‍ഥാടകര്‍ എത്തിയതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ഹജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് പതിനായിരത്തിലേറെ വളണ്ടിയര്‍മാര്‍ ഹജ് സേവന മേഖലയില്‍ പങ്കാളിത്തം വഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!