ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്ക പ്രവേശന നിയന്ത്രണം; ഉംറ വിസ താമസ സമയ പരിധി: പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടി

ഹജ്ജിനോടനുബന്ധിച്ച് മക്കയിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്കുള്ള നിയന്ത്രണം സംബന്ധിച്ചും ഉംറ വിസക്കാർക്ക് സൗദിയിൽ കഴിയാവുന്ന പരമാവധി കാലയളവിനെക്കുറിച്ചും മറ്റും പ്രവാസികൾ ഉന്നയിക്കുന്ന നാല് പ്രധാന സംശയങ്ങളും അവക്കുള്ള മറുപടിയും താഴെ കാണാം.

ചോദ്യം: മക്കയിലേക്കുള്ള വിദേശികളുടെ പ്രവേശനത്തിനുള്ള നിയന്ത്രണം പ്രാബല്യത്തിൽ വന്നോ ? ആർക്കൊക്കെയാണ് പ്രവേശനാനുമതി?
ഉത്തരം: പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ വന്നു. മക്ക ഇഖാമയുള്ളവർ, മക്കയിൽ ജോലി ചെയ്യുന്നവർക്ക് ജവാസാത്ത് നൽകുന്ന സ്പെഷ്യൽ അനുമതി പത്രം ഉള്ളവർ, ഹജ്ജ് പെർമിറ്റ് ഉള്ളവർ, ഉംറ പെർമിറ്റ്‌ ഉള്ളവർ – എന്നീ നാല് വിഭാഗങ്ങൾക്ക് ആണ് നിലവിൽ മക്കയിലേക്ക് പ്രവേശനാനുമതി.

ചോദ്യം: വിസിറ്റ് വിസയിലുള്ളവർക്കും സൗദി ഇഖാമയുള്ളവർക്കും ഉംറ പെർമിറ്റ്‌ ഉണ്ടെങ്കിൽ മക്കയിലേക്ക് പ്രവേശനം സാധ്യമാണോ.
ഉത്തരം: സാധ്യമാകും. നുസുക് വഴി ഉംറ പെർമിറ്റ്‌ കിട്ടിയാൽ ആർക്കും പ്രവേശിക്കാം. അത് പോലെത്തന്നെ ഹജ്ജ് പെർമിറ്റ്‌ ഉള്ളവർക്കും പ്രവേശിക്കാം.

ചോദ്യം: ഉംറ വിസയിലുള്ളവർ സൗദി വിടേണ്ട അവസാന തീയതി എന്നാണ് ?
ഉത്തരം: ഉംറക്കാർക്ക് സൗദിയിൽ തങ്ങാവുന്ന പരമാവധി സമയ പരിധി ജൂൺ 6 ആണ്.


ചോദ്യം: ഉംറ വിസ കയ്യിലുള്ള ഒരു വിദേശിക്ക്  സൗദിയിലേക്ക് പ്രവേശിക്കാവുന്ന അവസാന തീയതി എന്നാണ് ?
ഉത്തരം: ഉംറ വിസ ഇഷ്യു ചെയ്തവർക്ക് സൗദിയിലേക്ക് പ്രവേശിക്കാവുന്ന അവസാന തീയതി മെയ് 23 ആണ്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!