ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ ഇസ്‌ലാമിക് പോർട്ടി വഴി രാജ്യത്തേക്ക്  27 കിലോഗ്രാം  കൊക്കെയ്ൻ കടത്താനുള്ള ശ്രമം തകർത്ത് സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി

ജിദ്ദ: ജിദ്ദ ഇസ്‌ലാമിക് പോർട്ടിലെ സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി രാജ്യത്തേക്ക്  27 കിലോഗ്രാം  കൊക്കെയ്ൻ കടത്താനുള്ള ശ്രമം തകർത്തു.

പോർട്ടിൽ എത്തിയ കണ്ടെയ്‌നറുകളിലൊന്നിൽ നടത്തിയ പരിശോധനയിലായിരുന്നു  എയർ കണ്ടീഷനിംഗ് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഇത്രയും കൊക്കെയ്ൻ കണ്ടെത്തിയത്. തുടർന്ന് നടന്ന് നീക്കത്തിൽ ചരക്ക് സ്വീകരിക്കാനെത്തിയ രണ്ട് പേരെ അധികൃതർ അറസ്റ്റ് ചെയ്തു.

അതേ സമയം രാജ്യത്തിൻ്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി ഓർമ്മിപ്പിച്ചു.

സുരക്ഷാ റിപ്പോർട്ടിംഗിനായി നിയുക്തമാക്കിയ നമ്പറിൽ (1910) അല്ലെങ്കിൽ ഇ-മെയിൽ (1910@zatca.gov.sa) വഴി ആശയവിനിമയം നടത്തി, സമൂഹത്തെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി കള്ളക്കടത്തിനെതിരായ പോരാട്ടത്തിൽ എല്ലാവരും ഭാഗമാകണമെന്ന് അധികൃതർ  ആഹ്വാനം ചെയ്തു. വിവരം നൽകുന്നയാൾക്ക് സാമ്പത്തിക പാരിതോഷികം നൽകുകയും റിപ്പോർട്ട് രഹസ്യമാക്കി വെക്കുകയും ചെയ്യും.

ജിദ്ദ പോർട്ടിൽ മയക്ക് മരുന്ന് കടത്ത് ശ്രമം തകർക്കുന്ന വീഡിയോ കാണാം.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!