GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ വരാൻ ഇനി അഞ്ച് ദിവസം ബാക്കി

സൗദിയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ വരാൻ ഇനി അഞ്ച് ദിവസം ബാക്കി. ഈ വരുന്ന 18 ആം തീയതി മുതൽ ആണ് ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രാബല്യത്തിൽ വരിക.

അതേ സമയം ട്രാഫിക് പിഴകളിലെ ഇളവ് സംബന്ധിച്ച് മുറൂർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. അവ താഴെ കൊടുക്കുന്നു.

പിഴകളിൽ നിന്ന് ഇളവ് നേടാൻ ഏതെങ്കിലും  സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുകയോ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റിൻ്റെ ആസ്ഥാനം സന്ദർശിക്കുകയോ ചെയ്യേണ്ടതില്ല.

ഇളവ് ലഭിക്കുന്നവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടുന്നു.

ഈ മാസം (ഏപ്രിൽ) 18 മുതൽ ഒക്ടോബർ 18 വരെയുള്ള കാലയളവിനുള്ളിൽ അടക്കുന്ന പിഴകൾക്ക് ആണ് 50% ഇളവ് ബാധകമാകുക.

അതേ സമയം പിഴകളിൽ ഇളവ് നൽകുന്നത് 4 നിയമ ലംഘനങ്ങൾക്ക് ബാധകമാകില്ല എന്നും മുറൂർ ഓർമ്മിപ്പിക്കുന്നു. അവ താഴെ കൊടുക്കുന്നു.


ഡ്രിഫ്റ്റിംഗ്, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, പരമാവധി വേഗത 120 km /h  ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 50 കിലോമീറ്ററും കവിയുക, കൂടാതെ പരമാവധി വേഗത 140 km/h ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 30 km/h-ൽ കൂടുതൽ കവിയുക എന്നിവയാണ്‌ ഇളവ് ലഭിക്കാത്ത നാലു നിയമ ലംഘനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!