GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയില്‍ നിന്നുള്ള ഹജ്ജിന് അപേക്ഷ ക്ഷണിച്ചിട്ടില്ല- ഹജ് മന്ത്രാലയം

റിയാദ് : ആഭ്യന്തര ഹജ്ജിന് അപേക്ഷ ക്ഷണിച്ചിട്ടില്ലെന്ന് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. സൗദിയിലെ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും ഹജ്ജ് ചെയ്യുന്നതിന് ഈ വര്‍ഷം അപേക്ഷ ക്ഷണിച്ചതായും പാക്കേജുകള്‍ പ്രഖ്യാപിച്ചതായും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്നും ശരിയായ വിവരങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, ഔദ്യോഗിക സാമൂഹിക മാധ്യമ എകൗണ്ട് എന്നിവയെ ആശ്രയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ജനുവരി എട്ടിന് ഹജ്ജ് സേവന പ്രദര്‍ശനവും ഉച്ചകോടിയും മക്കയില്‍ നടക്കും. ഫെബ്രുവരി 25നാണ് ഹാജിമാര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങളുടെ കരാറുകള്‍ പൂര്‍ത്തിയാവുകയെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!