GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സിഗരറ്റ് വിൽപനക്ക് സൗദിയിൽ കർശന നിയന്ത്രണങ്ങൾ

ദമാം : പുകയില ഉൽപന്നങ്ങളുടെ വിൽപനക്ക് സൗദിയിലുള്ള കർശന നിയന്ത്രണങ്ങൾ കച്ചവടക്കാരെ ഓർമ്മപ്പെടുത്തി ദമാം നഗരസഭ. ഈസ്റ്റ് ദമാം മുനിസിപ്പാലിറ്റി തങ്ങളുടെ എക്‌സ് എക്കൗണ്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്ററിലാണ് ബഖാലകളിലും സൂപ്പർമാർക്കറ്റുകളിലും പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള നിബന്ധനകൾ വിശദീകരിച്ചിരിക്കുന്നത്.
18 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പുകയിലയുൽപന്നങ്ങൾ വിൽക്കാൻ പാടില്ല, ബഖാലകളിലോ വാണിജ്യ കേന്ദ്രങ്ങളിലോ പുകയിലയുൽപന്നങ്ങളുടെ പരസ്യം പ്രദർശിപ്പിക്കാൻ പാടില്ല, ഗ്രോസറികളിലും സൂപ്പർമാർക്കറ്റുകളിലുമെത്തുന്ന ഉപഭോക്താക്കൾ കാണുന്ന തരത്തിൽ പുകയിലയുൽപന്നങ്ങൾ വിൽപനക്കു വെക്കാൻ പാടില്ല. (നൂറു ശതമാനവും ഉപഭോക്താക്കൾ കാണാത്ത തരത്തിലുള്ള പ്രത്യേക ബോക്‌സുകളിലായിരിക്കണം അവ വെക്കേണ്ടത്.), പുകയിലയുൽപന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളുളള മറ്റു ചരക്കുകൾ ഇറക്കുമതി ചെയ്യുകയോ രാജ്യത്ത് വിൽക്കുകയോ ചെയ്യാൻ പാടില്ല, പുകയില ഉൽപന്നങ്ങളുടെ ഷെൽഫുകൾക്കു മുകളിൽ ആരോഗ്യപരമായ മുന്നറിയിപ്പുള്ള ലേബലുകൾ പതിച്ചിരിക്കണം, 100 സ്‌ക്വയർ മീറ്റർ വിസ്തീർണത്തിൽ താഴെയുള്ള ഗ്രോസറികളിൽ പുകയിലയുൽപന്നങ്ങൾ വിൽക്കാൻ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് നഗരസഭ പോസ്റ്ററിൽ വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!