GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയില്‍ ഭൂരിഭാഗം പ്രവിശ്യകളിലും നാളെ മുതല്‍ ശനി വരെ മഴക്കു സാധ്യത; ജാഗ്രതക്ക് നിർദേശം

ജിദ്ദ : സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും നാളെ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ശക്തമായ മഴക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയിലുള്ള കാറ്റിന്റെയും പൊടിക്കാറ്റിന്റെയും അകമ്പടിയോടെ മക്ക പ്രവിശ്യയില്‍ പെട്ട മക്ക, തായിഫ്, ജിദ്ദ, ലൈത്ത്, ബഹ്‌റ, ജുമൂം, അല്‍കാമില്‍, അദം, അല്‍അര്‍ദിയാത്ത്, മൈസാന്‍, ഖുലൈസ് എന്നിവിടങ്ങളില്‍ നാളെ വൈകീട്ടു മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ മഴക്കു സാധ്യതയുണ്ട്. തുടർന്ന് രണ്ടു ദിവസം മഴ കൂടുതല്‍ ശക്തി പ്രാപിക്കും. മക്ക പ്രവിശ്യയില്‍ പെട്ട തുര്‍ബ, അല്‍മോയ, അല്‍ഖുര്‍മ, റനിയ, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ ബുധന്‍ മുതല്‍ വെള്ളി വരെ ഇടത്തരം ശക്തിയിലുള്ള മഴക്ക് സാധ്യതയുണ്ട്.
മദീന പ്രവിശ്യയില്‍ പെട്ട മദീന, മഹ്ദുദ്ദഹബ്, അല്‍ഹാനാകിയ, ഖൈബര്‍, അല്‍ഉല, വാദി അല്‍ഫറഅ് എന്നിവിടങ്ങളില്‍ നാളെ വൈകീട്ടു മുതല്‍ വ്യാഴം വരെ മഴക്ക് സാധ്യതയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. മദീന പ്രവിശ്യയില്‍ പെട്ട യാമ്പു, അല്‍അയ്‌സ്, ബദ്ര്‍ എന്നിവിടങ്ങളിലും നാളെ മുതല്‍ വ്യാഴം വരെ മഴക്ക് സാധ്യതയുണ്ട്. ഹായില്‍ പ്രവിശ്യയില്‍ പെട്ട ഹായില്‍, അല്‍ഗസാല, അല്‍ശംലി, അല്‍ഹായിത്, അല്‍ശനാന്‍, ബഖ്ആ, സുമൈറാ, അല്‍സുലൈമി, മൗഖഖ് എന്നിവിടങ്ങളില്‍ നാളെ വൈകീട്ടു മുതല്‍ വെള്ളി വരെ മഴയുണ്ടാകും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കും.
അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ബുറൈദ, ഉനൈസ, അല്‍ബുകൈരിയ, അല്‍അസ്‌യാഹ്, രിയാദ് അല്‍ഖബ്‌റാ, ഉഖ്‌ലത്തുസ്സുഖൂര്‍, അല്‍ബദായിഅ്, അല്‍റസ്, അല്‍നബ്ഹാനിയ, ദര്‍യതുല്‍മിദ്‌നബ്, ഉയൂനുല്‍ജവാ, അല്‍ശുമാസിയ എന്നിവിടങ്ങളില്‍ ഇന്ന് വൈകീട്ടു മുതല്‍ ശനി വരെയും തബൂക്ക് പ്രവിശ്യയില്‍ പെട്ട ഉംലജിലും തൈമായിലും ബുധന്‍, വ്യാഴം ദിവസങ്ങളിലും തബൂക്ക്, ഹഖ്ല്‍, അല്‍ബദഅ്, ദിബാ, അല്‍വജ് എന്നിവിടങ്ങളില്‍ നാളെയും മറ്റന്നാളും ഇടത്തരം ശക്തിയിലുള്ള മഴക്ക് സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!