ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

സൗദിയിലെ അഥർ ദ്വീപ് വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പദ്ധതി

ജിസാൻ : ജിസാൻ പ്രവിശ്യയിൽ പെട്ട സ്വബ്‌യയിലെ ഖോസ് അൽജആഫിറ തീരത്തിനു സമീപമുള്ള അഥർ ദ്വീപ് വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ ജിസാൻ നഗരസഭക്ക് പദ്ധതി. റിസോർട്ടും അനുബന്ധ സൗകര്യങ്ങളും നിർമിച്ച് പ്രവർത്തിപ്പിക്കാൻ ദ്വീപ് 25 വർഷത്തെ ലീസിന് നൽകാനുള്ള പദ്ധതി നഗരസഭ പ്രഖ്യാപിച്ചു. 3,97,13,254 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള അഥർ ദ്വീപ് റിസോർട്ടും മറ്റു സൗകര്യങ്ങളും നിർമിച്ച് പ്രവർത്തിപ്പിക്കാനാണ് ലീസിന് നൽകുന്നത്. നിക്ഷേപാവസരം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കും വ്യവസായികൾക്കും പദ്ധതിയെ കുറിച്ച വിശദാംശങ്ങൾ നഗരസഭാ നിക്ഷേപ ആപ്പിൽ ലഭ്യമാണെന്ന് ജിസാൻ നഗരസഭ പറഞ്ഞു.
ടൂറിസം, വിനോദ മേഖലകളിൽ ജിസാനിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപാവസരമാണിത്. ചരിത്രപ്രധാനമായ അഥർ നഗരത്തിനു സമീപമാണ് എന്നത് ദ്വീപിന്റെ പ്രത്യേകതയാണ്. പഴയ കാലത്ത് ചെങ്കടലിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നായിരുന്നു അഥർ. ജിസാൻ, സ്വബ്‌യ, ബേശ്, ജിസാൻ സിറ്റി ഫോർ ബേസിക് ആന്റ് ഡൗൺസ്ട്രീം ഇൻഡസ്ട്രീസ്, ജിസാനിലെ പുതിയ കിംഗ് അബ്ദുല്ല ഇന്റർനാഷണൽ എയർപോർട്ട് എന്നിവക്ക് മധ്യേയാണ് അഥർ ദ്വീപ്. തീരത്തു നിന്ന് 800 മീറ്റർ മാത്രം ദൂരെയുള്ള ദ്വീപിനു സമീപം സമുദ്രത്തിന് ഒന്നര മീറ്റർ മാത്രമാണ് ആഴം.
ജിസാനിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി ദ്വീപിനെ മാറ്റാനാണ് പദ്ധതിയെന്ന് ഖോസ് അൽജആഫിറ ബലദിയ മേധാവി അഹ്‌മദ് ഉബൈരി പറഞ്ഞു. ഹോട്ടലുകൾ, ചാലറ്റുകൾ, വാട്ടർ ഗെയിമുകൾ, ലക്ഷ്വറി റെസ്റ്റോറന്റുകൾ, കഫേകൾ, ഹരിത ഇടങ്ങൾ എന്നിവ അടക്കമുള്ള പദ്ധതികൾ ദ്വീപിൽ നടപ്പാക്കാനാണ് ആലോചിക്കുന്നത്. പ്രദേശത്തിന്റെ ഭംഗിയും പ്രകൃതിയും കണ്ടൽകാടുകളും തെളിഞ്ഞ വെള്ളവും ആഴക്കുറവും സമുദ്ര ജൈവവൈവിധ്യവും, വിനോദവും മികച്ച സമയവും തേടുന്നവരെ ദ്വീപിലേക്ക് ആകർഷിക്കുന്ന ഘടകമായിരിക്കുമെന്ന് അഹ്‌മദ് ഉബൈരി പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!