GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മാലിയിൽ കുടിവെള്ള പദ്ധതികൾ നടപ്പാക്കി കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ

ജിദ്ദ : കടുത്ത ജലദൗർലഭ്യം നേരിടുന്ന ആഫ്രിക്കൻ രാജ്യമായ മാലിയിൽ കുടിവെള്ള പദ്ധതികൾ നടപ്പാക്കി കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ. മാലിയിലെ സിവിൽ സൊസൈറ്റി സ്ഥാപനവുമായി സഹകരിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 265 കിണറുകൾ കുഴിച്ച് അനുബന്ധ സൗകര്യങ്ങൾ ഒരുക്കുകയാണ് ചെയ്തിരിക്കുന്നത്.
250 ഉപരിതല കിണറുകളും സൗരോർജത്തിൽ വെള്ളം പമ്പ് ചെയ്യുന്ന ഇടത്തരം ആഴത്തിലുള്ള 15 കിണറുകളുമാണ് കുഴിച്ചിരിക്കുന്നത്.
കുടിവെള്ളം ലഭ്യമാക്കാനും ശുദ്ധജല ദൗർലഭ്യം മൂലമുള്ള രോഗങ്ങളും മരണങ്ങളും പരിമിതപ്പെടുത്താനും ഗ്രാമപ്രദേശങ്ങളിലെ ദുർബല വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയുടെ പ്രയോജനം 2,25,000 ഓളം പേർക്ക് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!