GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യുഎഇയിലേക്ക് വീണ്ടും  മിസൈലുകൾ അയച്ച് ഇറാൻ; ഫുജൈറയിൽ വൻ തീപിടുത്തം

യുഎഇയിലെ ഫുജൈറയിലുള്ള പെട്രോളിയം വ്യവസായ കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടുത്തമുണ്ടായതായി ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു.

ഇറാനിൽ നിന്ന് തൊടുത്ത നാല് മിസൈലുകളിൽ മൂന്നെണ്ണം യുഎഇ പ്രതിരോധ മന്ത്രാലയം വിജയകരമായി തടഞ്ഞു. ബാക്കിയുള്ള ഒരു മിസൈൽ കടലിൽ പതിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് തവണ ജനങ്ങളക്ക് ജാഗ്രതാ നിർദ്ദേശം നൽകി. പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു മിസൈൽ ആക്രമണവും സുരക്ഷാ മുന്നറിയിപ്പും ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!