ജിദ്ദ – മേഖലയിൽ സൈനിക സംഘർഷം വർധിക്കുന്നതിൽ സൗദി അറേബ്യക്കുള്ള കടുത്ത ആശങ്ക സൗദി വിദേശ മന്ത്രാലയം പ്രകടിപ്പിച്ചു. സംഘർഷം കുറക്കണമെന്നും സംയമനം പാലിക്കണമെന്നും കൂടുതൽ സംഘർഷത്തിലേക്കും അസ്ഥിരതയിലേക്കും മേഖല വഴുതിവീഴുന്നത് തടയുന്ന രാഷ്ട്രീയ പരിഹാരത്തിലെത്താൻ പാകിസ്ഥാന്റെ മധ്യസ്ഥതക്കും നയതന്ത്ര ശ്രമങ്ങൾക്കും പിന്തുണ നൽകണമെന്നും വിദേശ മന്ത്രാലയം ആഹ്വാനം ചെയ്. സംഘർഷവും അസ്ഥിരതയും മേഖലയുടെയോ ലോകത്തിന്റെയോ താൽപ്പര്യത്തിന് നിരക്കാത്തതാണ്.
ഹോർമുസ് കടലിടുക്കിൽ അന്താരാഷ്ട്ര സമുദ്ര ഗതാഗത സ്വാതന്ത്ര്യം ഫെബ്രുവരി 28 ന് മുമ്പുള്ളതുപോലെ സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കേണ്ടത് പ്രധാനമാണ്.
നിയന്ത്രണങ്ങളില്ലാതെ കപ്പലുകളുടെ സുരക്ഷിതമായ കടന്നുപോകലിന് ഉറപ്പ് നൽകണമെന്നും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതിനിടെ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനുമായി ഫോണിൽ ബന്ധപ്പെട്ട് ചർച്ച നടത്തി. യു.എ.ഇയെ ലക്ഷ്യം വെച്ചുള്ള അന്യായമായ ഇറാൻ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി കിരീടാവകാശി പറഞ്ഞു. സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ സൗദി അറേബ്യ യു.എ.ഇക്കൊപ്പം നിലയുറപ്പിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
മേഖലയിലെ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും വർധിപ്പിക്കാനുള്ള വഴികളും ഇരുവരും വിശകലനം ചെയ്തു.

















Leave a Reply