ദുബായ്- ഗൾഫിലേക്ക് കൂടുതൽ വിമാനസർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്. കേരളത്തിൽ നിന്നു ഖത്തർ, ബഹ്റൈൻ, യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. കേരളത്തിലെ നാല് വിമാനത്താവളങ്ങൾക്കു പുറമെ അമൃത്സർ, ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ജയ്പുർ, ലഖ്നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളിൽ നിന്നു ഗൾഫ് മേഖലകളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
ദുബായ്, അബുദാബി, റാസൽ ഖൈമ, ഷാർജ, അൽ ഐൻ, മസ്കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്റൈൻ, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ പുനരാരംഭിച്ചത്. അവധിക്കാലം കൂടി എത്തുന്നതോടെ കുടുംബ സമേതം യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികൾക്ക് ഇത് ഗുണകരമാകും.



















Leave a Reply