ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മസ്ജിദുന്നബവി മുറ്റങ്ങളില്‍ ചൂട് കുറക്കാന്‍ 436 സ്‌പ്രേ ഫാനുകള്‍ സജ്ജീകരിച്ചതായി ഹറംകാര്യ വകുപ്പ്

മദീന – കടുത്ത ചൂടില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കാന്‍ പ്രവാചക പള്ളിയുടെ മുറ്റങ്ങളില്‍ സൂക്ഷ്മ ജലകണികകള്‍ സ്‌പ്രേ ചെയ്യുന്ന 436 ഫാനുകളുള്ളതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. മസ്ജിദുന്നബവി മുറ്റങ്ങളില്‍ ചൂട് കുറക്കാന്‍ 436 സ്‌പ്രേ ഫാനുകള്‍ സജ്ജീകരിച്ചതായി ഹറംകാര്യ വകുപ്പ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു. മസ്ജിദുന്നബവി മുറ്റത്ത് തണല്‍ കുടകള്‍ സ്ഥാപിച്ച തൂണുകളിലാണ് സ്‌പ്രേ ഫാനുകളുള്ളത്. ഓരോ തൂണിലും 180 ഡിഗ്രിയില്‍ കറങ്ങുന്ന രണ്ടു വീതം ഫാനുകളാണുള്ളത്. ഇവ അതിശക്തിയില്‍ ജലകണികകള്‍ സ്‌പ്രേ ചെയ്ത് മസ്ജിദുന്നബവി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദിലെ കിംഗ് അബ്ദുള്ള റോഡിലെ ടണലിനുള്ളിൽ വൻ തീപ്പിടിത്തം

റിയാദ്- റിയാദിലെ കിംഗ് അബ്ദുള്ള റോഡിലെ ടണലിനുള്ളിൽ വൻ തീപ്പിടിത്തം. ഇതോടെ ഈ ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷമായി. ടണലിനുള്ളിൽനിന്ന് കനത്ത പുക ഉയർന്നു. അതേസമയം തീപിടുത്തത്തിൻ്റെ കാരണങ്ങൾ ഇപ്പോഴും അജ്ഞാതമാണ്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സല്‍മാന്‍ രാജാവിന്റെ ആരോഗ്യനില ഭദ്രമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആരോഗ്യനില ഭദ്രമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ആരോഗ്യ വിവരങ്ങള്‍ അറിയാന്‍ രാജാവിനെ കുറിച്ച് അന്വേഷിച്ച എല്ലാവരെയും കിരീടാവകാശി അഭിനന്ദിച്ചു. രാജാവ് വേഗത്തില്‍ സുഖം പ്രാപിക്കാനും അദ്ദേഹത്തിന് നല്ല ആരോഗ്യം നല്‍കാനും സര്‍വശക്തനായ ദൈവത്തോട് പ്രാര്‍ഥിക്കുന്നതായും പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷം വഹിച്ച് കിരീടാവകാശി പറഞ്ഞു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

തായിഫിലെ അല്‍ഹദാ ചുരം റോഡ് നാളെ (ബുധന്‍) അടച്ചിടും

ജിദ്ദ- തായിഫിലെ അല്‍ഹദാ ചുരം റോഡ് നാളെ (ബുധന്‍) അടച്ചിടുമെന്ന് പൊതുഗതാഗത വിഭാഗം അറിയിച്ചു. അറ്റകുറ്റ പണികള്‍ക്കാണ് അടച്ചിടുന്നത്. വാഹനങ്ങള്‍ സൈലുല്‍ കബീര്‍ റോഡ് വഴി തിരിഞ്ഞുപോകണം. രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെയാണ് അടച്ചിടുന്നത്

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

വാഹനമോടിക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വെക്കാതിരുന്നാല്‍ 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ

ജിദ്ദ – വാഹനമോടിക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വെക്കാതിരുന്നാല്‍ 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ട്രാഫിക് ഉദ്യോഗസ്ഥർ ചോദിക്കുന്ന വേളയിൽ ലൈസൻസ് അവരെ കാണിക്കണം. ഡിജിറ്റൽ കോപ്പിയായോ ഫിസിക്കലായോ ലൈസൻസ് കൈവശം വെക്കണം. വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോഴും ഓവര്‍ടേക്ക് ചെയ്യുമ്പോഴും ട്രാക്ക് മാറുമ്പോഴും സിഗ്നല്‍ ഉപയോഗിക്കാതിരുന്നാലും പിഴ ചുമത്തും. മെയിന്‍ റോഡില്‍ 20 മീറ്ററില്‍ കൂടുതല്‍ ദൂരം പിന്നോട്ടെടുക്കല്‍, ബൈക്കോ സൈക്കിളോ ഓടിക്കുന്നവര്‍ മറ്റു വാഹനങ്ങളില്‍ പിടിച്ചുതൂങ്ങല്‍-മറ്റുള്ളവര്‍ക്ക് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ആറര വർഷങ്ങൾക്ക് ശേഷം വീണ്ടും സൗദി എയർലൈൻസ് കരിപ്പൂറിലേക്ക് സർവീസ് പുനരാരംഭിക്കുന്നു

മലപ്പുറം:  2015ൽ കരിപ്പൂർ വിട്ട സൗദി എയർലൈൻസ് തിരികെയെത്തുന്ന വാർത്ത ഏറെ പ്രതീക്ഷയോടെയാണ് മലബാറിലെ സൗദി പ്രവാസികൾ കാത്തിരിക്കുന്നത്. ഈ വരുന്ന ഒക്ടോബർ 27ന് സർവീസ് പുനരാരംഭിക്കാനാണ് നീക്കം. ആഴ്ചയിൽ ഏഴു സർവീസുകളുണ്ടാകും എന്നും കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ടറിലേക്കായിരിക്കുമിത് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജിദ്ദയിലേക്ക് ആഴ്ചയിൽ നാലും റിയാദിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളുണ്ടാകും. നവംബർ അവസാനത്തോടെ സർവീസുകൾ പതിനൊന്നായി ഉയർത്തിയേക്കും. കോഡ് ഇ വിഭാഗത്തിൽപ്പെടുന്ന  വിമാനമാണ് സർവീസുകൾക്കായി ഉപയോഗിക്കുക. 36 ബിസിനസ് ക്ലാസ് സീറ്റുകളും 298 ഇക്കണോമി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഫ്‌ളക്‌സിബിള്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തി മാനവശേഷി, സാമൂഹിക വികസന മന്ത്രി

ജിദ്ദ – ഫ്‌ളക്‌സിബിള്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി ഉത്തരവിറക്കി. നിയമത്തിലെ 27-ാം വകുപ്പിലെ രണ്ടാം അനുച്ഛേദത്തില്‍ വരുത്തിയ ഭേദഗതികളിലൂടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഒരു തൊഴിലാളിക്ക് ഒരു മാസത്തില്‍ ജോലി ചെയ്യാവുന്ന പരമാവധി തൊഴില്‍ സമയം 160 മണിക്കൂറായി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ ഒരു തൊഴിലാളിയോ ഒരുകൂട്ടം തൊഴിലാളികളോ ഫ്‌ളക്‌സിബിള്‍ രീതിയില്‍ സ്ഥാപനത്തില്‍ മാസത്തില്‍ 160 മണിക്കൂര്‍ ജോലി ചെയ്യുന്ന പക്ഷം ഒരു സൗദി തൊഴിലാളിയെ പൂര്‍ണ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തില്‍ ഏറ്റവും വലിയ വിമാന ഇടപാടിന് കരാര്‍ ഒപ്പുവെച്ച്  സൗദിയ ഗ്രൂപ്പ്

റിയാദ് – സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തില്‍ എയര്‍ബസ് കമ്പനിയുമായി ഏറ്റവും വലിയ വിമാന ഇടപാടിന് കരാര്‍ ഒപ്പുവെച്ച് ദേശീയ വിമാന കമ്പനിയായ സൗദിയ ഗ്രൂപ്പ്. സൗദിയക്കും സൗദിയക്കു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീല്‍ കമ്പനിക്കും വേണ്ടി 105 വിമാനങ്ങള്‍ വാങ്ങാനാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നതെന്ന് റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഏവിയേഷന്‍ ഫോറത്തില്‍ സൗദിയ ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം അല്‍ഉമര്‍ വെളിപ്പെടുത്തി. പുതിയ ഇടപാട് പ്രകാരമുള്ള ആദ്യ വിമാനം 2026 ആദ്യ പാദത്തില്‍ സൗദിയക്ക് ലഭിക്കും. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ വിസാ അപേക്ഷകളില്‍ 24 മണിക്കൂറിനകം നടപടികള്‍ പൂര്‍ത്തിയാക്കി വിസകള്‍ അനുവദിക്കുമെന്ന് മുസാനിദ് പ്രോഗ്രാം

ജിദ്ദ – ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വിസാ അപേക്ഷകളില്‍ 24 മണിക്കൂറിനകം നടപടികള്‍ പൂര്‍ത്തിയാക്കി വിസകള്‍ അനുവദിക്കുമെന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്രോഗ്രാം വ്യക്തമാക്കി. വികലാംഗ പരിചരണത്തിനുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വിസകള്‍ റിക്രൂട്ട്‌മെന്റ് (ഇസ്തിഖ്ദാം) ഡിപ്പാര്‍ട്ട്‌മെന്റുകളും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ വികലാംഗ സപ്പോര്‍ട്ട് സേവന കേന്ദ്രങ്ങളും വഴി ലഭിക്കും. ഫീസില്ലാതെ അനുവദിക്കുന്ന ഇത്തരം വിസകള്‍ക്ക് മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്താണ് റിക്രൂട്ട്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളെയും മാനവശേഷി, സാമൂഹിക വികസന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൽമാൻ രാജാവിന് ശ്വാസകോശത്തിൽ അണുബാധ, ചികിത്സ തുടരും

ജിദ്ദ- തിരുഗേഹങ്ങളുടെ സേവകൻ സൽാൻ രാജാവിന്റെ ചികിത്സ തുടരാൻ മെഡിക്കൽ സംഘം തീരുമാനിച്ചു. ശ്വാസകോശത്തിൽ അണുബാധയുണ്ടെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വീക്കം മാറുന്നത് വരെ ചികിത്സ തുടരും. ഇന്ന് രാവിലെയാണ് സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹജ് തീര്‍ഥാടകരുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പുവരുത്താന്‍ മക്കയിലെ റോഡുകളിലും മേല്‍പാലങ്ങളിലും മക്ക നഗരസഭ അറ്റകുറ്റപ്പണികള്‍ നടത്തുന്നു

മക്ക – ഹജ് തീര്‍ഥാടകരുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പുവരുത്താന്‍ മക്കയിലെ റോഡുകളിലും മേല്‍പാലങ്ങളിലും പ്രധാനപ്പെട്ട റിംഗ് റോഡുകളിലും മക്ക നഗരസഭ അറ്റകുറ്റപ്പണികള്‍ നടത്തുന്നു. നഗരത്തില്‍ റോഡുകളുടെ നിലവാരം ഉയര്‍ത്താനും സേവന നിലവവാരം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. റോഡുകളുടെ ഗുണനിലവാരം നിലനിര്‍ത്താനും തീര്‍ഥാടകര്‍ക്കും നഗരവാസികള്‍ക്കും സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പ്രധാന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് മക്കയില്‍ റോഡ് അറ്റകുറ്റപ്പണിയുടെ മുന്‍ഗണന നിര്‍ണയിക്കപ്പെടുന്നതെന്ന് നഗരസഭ പറഞ്ഞു. നൂതന സാങ്കേതിക ഉപകരണങ്ങളിലൂടെ റോഡുകളുടെ അവസ്ഥ വിലയിരുത്തിയാണ് അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള റോഡുകള്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹാജിമാരുടെ യാത്രാ ക്ലേശങ്ങള്‍ ഒഴിവാക്കാന്‍ അഞ്ചു നിര്‍ദേശങ്ങളുമായി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക – ഹജ് കര്‍മം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ യാത്രാ ക്ലേശങ്ങളും പ്രയാസങ്ങളും ഒഴിവാക്കാന്‍ അഞ്ചു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയത്തിലെ ബോധവല്‍ക്കരണ കേന്ദ്രം ആവശ്യപ്പെട്ടു. പര്യാപ്തമായത്ര സമയം മുമ്പ് യാത്രക്ക് തയാറെടുപ്പുകള്‍ നടത്തല്‍, ലഗേജ് കഴിയുന്നത്ര കുറക്കല്‍, ബാഗേജ് ഭാരവും മാനദണ്ഡങ്ങളും പാലിക്കല്‍, നിശ്ചിത സമയത്ത് എയര്‍പോര്‍ട്ടിലേക്ക് തിരിക്കല്‍, യാത്രക്കു മുമ്പായി യാത്രാ രേഖകള്‍ ഉറപ്പുവരുത്തല്‍ എന്നിവയാണ് ക്ലേശരഹിതമായ യാത്രക്ക് തീര്‍ഥാടകര്‍ പാലിക്കേണ്ടതെന്ന് ഹജ്, ഉംറ മന്ത്രാലയത്തിലെ ബോധവല്‍ക്കരണ കേന്ദ്രം പറഞ്ഞു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ 24 മണിക്കൂറിനകം മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

ജിദ്ദ – പരിശോധനാ ഫലങ്ങള്‍ ഗുണഭോക്താവിനെ അറിയിച്ച് 24 മണിക്കൂറിനകം മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനകം മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പക്ഷം ഗുണഭോക്താവിന് അതേ കുറിച്ച് പരാതി നല്‍കാവുന്നതാണ്. ആരോഗ്യ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള മുഴുവന്‍ നിയമ ലംഘനങ്ങളെയും കുറിച്ച് 937 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പരാതികള്‍ നല്‍കാവുന്നതാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പനിയും സന്ധിവേദനയും- സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റിയാദ്- പനിയും സന്ധിവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ ജിദ്ദ അല്‍സലാം കൊട്ടാരത്തിലെ റോയല്‍ ക്ലിനിക്കില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി. ഇന്ന് രാവിലെയാണ് ക്ലിനിക്കില്‍ പ്രവേശിപ്പിച്ചതെന്ന് റോയല്‍ കോര്‍ട്ട് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ മെഡിക്കല്‍ സംഘം തീരുമാനിച്ചിട്ടുണ്ട്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ വിവിധ പ്രവിശ്യകളിൽ  ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിൽ  ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മക്ക പ്രവിശ്യയിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, പൊടിക്കാറ്റ് എന്നിവ ഉണ്ടാകും. റിയാദ് പ്രവിശ്യയിലും നേരിയതോതിൽ മിതമായതോ ആയ മഴ ലഭിക്കും, ഇത് വെള്ളപ്പൊക്കത്തിനും ആലിപ്പഴ വർഷത്തിനും പൊട്ടിക്കാറ്റിനും ഇടയാക്കും. കൂടാതെ, ജിസാൻ, അസീർ, അൽ ബഹ മേഖലകളിൽ സാമാന്യം ശക്തമായ മഴയും മദീന, ഹായിൽ, ഖസീം  പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കുന്നു. […]

error: Content is protected !!