ദമാം – മയക്കുമരുന്ന് കടത്ത് പ്രതിയായ ഇന്ത്യക്കാരന് ദമാമിൽ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലേക്ക് അതിമാരക രാസലഹരിയായ മെത്താംഫെറ്റാമൈൻ കടത്തുന്നതിനിടെ അറസ്റ്റിലായ ലവ്ലി റാണക്ക് ആണ് നിയമാനുസൃത നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇന്ന് ശിക്ഷ നടപ്പാക്കിയത്.
സൗദി പൗരനെ കുത്തിക്കൊലപ്പെടുത്തിയ സ്വദേശിക്ക് റിയാദിലും ഇന്ന് വധശിക്ഷ നടപ്പാക്കി. ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഖാലിദ് അൽഅദ്വാനിയെ കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരൻ അബ്ദുല്ല ബിൻ മുഅജബ് ബിൻ സഈദ് ആലുഗായിബ് അൽഖഹ്താനിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
