ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അബ്ശിര്‍ വഴി വിദേശികളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന സേവനം പ്രയോജനപ്പെടുത്താന്‍ വ്യവസ്ഥകള്‍ ബാധകം

റിയാദ്: അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് വഴി വിദേശികളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന സേവനം പ്രയോജനപ്പെടുത്താന്‍ വ്യവസ്ഥകള്‍ ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. വിദേശികള്‍ക്ക് സ്വന്തം നിലയില്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കില്ല. സൗദിയിലും വിദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന തങ്ങളുടെ രാജ്യങ്ങളുടെ എംബസികള്‍ വഴി ഇഷ്യു ചെയ്യുന്ന പുതിയ പാസ്‌പോര്‍ട്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്‌പോണ്‍സറും നിയമാനുസൃത ഓതറൈസേഷന്‍ വഴി ചുമതലപ്പെടുത്തുന്നവരും വഴി മാത്രമേ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ അബ്ശിര്‍ വഴി പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

അടുത്ത നാല് വർഷത്തിനുള്ളിൽ സർക്കാർ സേവനങ്ങൾ ഡിജിറ്റലാക്കാനുള്ള പദ്ധതിക്ക് കുവെെറ്റിൽ അംഗീകാരം

കുവെെറ്റ് : അടുത്ത നാല് വർഷത്തിനുള്ളിൽ സർക്കാർ സേവനങ്ങൾ ഡിജിറ്റലാക്കാനുള്ള പദ്ധതിക്ക് കുവെെറ്റിൽ അംഗീകാരം. മന്ത്രിതല സമിതി പദ്ധതിക്ക് രൂപം നൽകി. വിഷൻ 2035 ന്‍റെ ഭാഗമായി ആണ് തീരുമാനം നടപ്പിലാക്കുന്നത്. ഐ ടി സാങ്കേതിക മേഖലയില്‍ ആവശ്യമായ പരീശീലനം കുവെെറ്റികൾക്ക് നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 5000 കുവെെറ്റികൾക്ക് പരിശീലനം നൽകും. ഇതിന് വേണ്ടിയുള്ള പദ്ധതികൾ ആണ് നടപ്പിലാക്കാൻ പോകുന്നത്. പദ്ധതിയുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ ഡാറ്റ സെന്റുകൾ സ്ഥാപിക്കും. ഇപ്പോൾ രാജ്യത്തുള്ള സൗകര്യം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ […]

SAUDI ARABIA - സൗദി അറേബ്യ

മൂന്നര ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ലോകത്തെ ഏറ്റവും വലിയ ഡൗണ്‍ടൗണ്‍ പദ്ധതി റിയാദില്‍

റിയാദ് – ലോകത്തെ ഏറ്റവും വലിയ ഡൗണ്‍ടൗണ്‍ പദ്ധതി ന്യൂ അല്‍മുറബ്ബ എന്ന പേരില്‍ റിയാദില്‍ നടപ്പാക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. തലസ്ഥാന നഗരിയുടെ പുതിയ മുഖമായി മാറുന്ന പദ്ധതി നടപ്പാക്കാന്‍ ന്യൂ അല്‍മുറബ്ബ ഡെവലപ്‌മെന്റ് കമ്പനിയെന്ന പേരില്‍ പുതിയ കമ്പനിക്ക് സമാരംഭം കുറിച്ചതായി കിരീടാവകാശി അറിയിച്ചു. വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ക്കനുസൃതമായി തലസ്ഥാന നഗരിയുടെ ഭാവി വികസിപ്പിക്കാന്‍ പുതിയ ഡൗണ്‍ടൗണ്‍ പദ്ധതി സഹായകമാകും.ഹരിത ഇടങ്ങള്‍, നടപ്പാതകള്‍, ആരോഗ്യ-കായിക ആശയങ്ങളും കമ്മ്യൂണിറ്റി […]

NEWS - ഗൾഫ് വാർത്തകൾ

യുഎഇയിൽ നിന്ന് പുറത്ത് കടക്കുന്നവരും യുഎഇയിലേക്ക് പ്രവേശിക്കുന്നവരും യുഎഇ കസ്റ്റംസിന്റെ ഈ നിയമം ശ്രദ്ധിക്കുക

അബുദാബി: യുഎഇയിൽനിന്ന് പോകുന്നവരും രാജ്യത്തേക്കു വരുന്നവരും 60,000 ദിർഹമോ (13.5 ലക്ഷം രൂപ) അതിൽ കൂടുതലോ മൂല്യമുള്ള വസ്തുക്കൾ കൈവശംവയ്ക്കുന്ന യാത്രക്കാർ സത്യവാങ്മൂലം നൽകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. സ്വർണം, വജ്രം തുടങ്ങി വിലപിടിച്ച വസ്തുക്കൾ, കറൻസി, മറ്റു വസ്തുക്കൾ എന്നിവയാണെങ്കിലും നിശ്ചിത മൂല്യത്തെക്കാൾ കൂടുതലുണ്ടെങ്കിൽ അക്കാര്യം ബോധിപ്പിക്കണം. 18 വയസ്സിനു താഴെയുള്ളവരുടെ കൈവശമുള്ള വസ്തുക്കൾ രക്ഷിതാക്കളുടെ കണക്കിലാണ് പെടുത്തുക.

NEWS - ഗൾഫ് വാർത്തകൾ SAUDI LAW - സൗദി നിയമങ്ങൾ

സൗദിയിൽ മരുഭൂമിയിൽ യാത്ര ചെയ്യുന്നവരും മരുഭൂമിയിൽ ടെന്റടിച്ചിരിക്കുന്നവരും ഈ പാമ്പിനെ ശ്രദ്ധിക്കുക

റിയാദ് – മണൽ തിട്ടകളും മരുഭൂമികളും ഇഷ്ടപ്പെടുന്ന സഞ്ചാരികൾ മണലിൽ ഒളിച്ചിരിക്കുന്ന അൽദഫാൻ പാമ്പുകളെ കരുതിയിരിക്കണമെന്ന് സൗദി ഫോട്ടോഗ്രാഫറും ബീശ ഫോട്ടോഗ്രാഫിക് ക്ലബ്ബ് സ്ഥാപകനുമായ സയ്യാഫ് മുഹമ്മദ് അൽശഹ്‌റാനി പറയുന്നു. മണൽപരപ്പിലൂടെയുള്ള യാത്രക്കിടെ ഓരോ കാൽചുവടുകളും ഏറെ കരുതലോടെ വേണം നടത്താൻ. മണലിനടിയിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ എപ്പോഴാണ് ചവിട്ടുകയെന്ന് അറിയാൻ കഴിയില്ല. റുബ്ഉൽഖാലി മരുഭൂമിയിൽ ഇത്തരം പാമ്പുകളുടെ വലിയ സാന്നിധ്യമുണ്ട്. സയ്യാഫ് മുഹമ്മദ് അൽശഹ്‌റാനി മണൽ പാമ്പിന്റെ ദൃശ്യങ്ങൾ ക്യാമറ കണ്ണിലാക്കി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അൽദഫാൻ എന്ന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അൽഹസ വിമാനത്താവളത്തിന്റെ ശേഷി വർദ്ധിപ്പിക്കാൻ പദ്ധതി കൊണ്ടുവന്നു

അല്‍ഹസ- അല്‍അഹ്‌സ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പദ്ധതി പ്രഖ്യാപിച്ചു. എയര്‍പോര്‍ട്ട് ശേഷി പ്രതിവര്‍ഷം 250 ശതമാനം കൂട്ടി പത്ത് ലക്ഷം യാത്രക്കാരായി വര്‍ധിപ്പിക്കുന്നതിനുള്ള വിപുലീകരണ പദ്ധതിയാണ് ആരംഭിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഐല്‍ജ് പ്രഖ്യാപിച്ചത്.അന്താരാഷ്ട്ര വിമാനങ്ങള്‍ക്കായി 3,400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ രണ്ട് പുതിയ ടെര്‍മിനലുകള്‍ ആരംഭിക്കുമെന്നതാണ് വിമാനത്താവള വിപുലീകരണ പദ്ധതിയുടെ സവിശേഷത.പാര്‍ക്കിംഗ് കപ്പാസിറ്റി 180% വര്‍ധിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര ടെര്‍മിനലുകള്‍ നവീകരിക്കുമെന്നും ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ക്കായി 12 പ്ലാറ്റ്‌ഫോമുകളായി […]

SAUDI LAW - സൗദി നിയമങ്ങൾ

സൗദിയിൽ നഗരങ്ങൾക്കിടയിൽ ബസ് സർവീസ് നടത്താൻ ഇനി സ്വകാര്യ കമ്പനികളും പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടും

റിയാദ് – സൗദിയിലെ നഗരങ്ങൾക്കിടയിൽ ബസ് സർവീസ് ആരംഭിക്കാനുള്ള ഏറ്റവും വലിയ പദ്ധതിക്ക് കരാർ ഒപ്പുവെച്ചതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. സൗദിയിലെ 200-ലേറെ നഗരങ്ങളെയും ചെറുനഗരങ്ങളെയും ബന്ധിപ്പിച്ച് 76 റൂട്ടുകളിൽ ആരംഭിക്കുന്ന ബസ് സർവീസ് പദ്ധതി പ്രതിവർഷം 60 ലക്ഷത്തിലേറെ യാത്രക്കാർക്ക് പ്രയോജനപ്പെടും. പരിസ്ഥിതി സൗഹൃദവും അത്യാധുനിക സജ്ജീകരണങ്ങളുമുള്ള പുതിയ ബസ് നിരകളാണ് സർവീസിന് ഉപയോഗിക്കുക. പുതിയ കരാറുകളിലൂടെ സൗദി നഗരങ്ങൾക്കിടയിൽ ബസ് സർവീസിന് കൂടുതൽ കമ്പനികൾക്ക് അനുമതി നൽകിയിരിക്കുകയാണ്. നിലവിൽ സാപ്റ്റ്‌കോ കമ്പനിക്കു മാത്രമാണ് നഗരങ്ങൾക്കിടയിൽ […]

UAE - യുഎഇ

യുഎഇയിൽ സെൽഫി പോസ്റ്റുന്നവർ യുവാവിൻറെ ദാരുണനുഭവം ശ്രദ്ധിക്കുക

ദുബായ് – സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച സെല്‍ഫികള്‍ അറബ് വംശജനായ യുവാവിന്റെ വീട്ടില്‍ കവര്‍ച്ചക്ക് കാരണമായി. യു.എ.ഇക്ക് പുറത്ത് കുടുംബ സമേതം അവധിക്കാലം ചെലവഴിച്ച നാസിര്‍ എന്ന് പേരുള്ള യുവാവ് യാത്രാ വിവരങ്ങളും തങ്ങള്‍ സന്ദര്‍ശിച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളും അറിയിച്ച് വിദേശത്തു നിന്നുള്ള സെല്‍ഫികള്‍ സാമൂഹികമാധ്യമങ്ങളില്‍ നിരന്തരം പോസ്റ്റ് ചെയ്യുകയായിരുന്നു. യാതൊരു നിയന്ത്രണങ്ങളും വ്യവസ്ഥകളും കൂടാതെ എല്ലാവര്‍ക്കും കാണാന്‍ സാധിക്കും വിധമാണ് സെല്‍ഫികള്‍ നാസിര്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇവ ശ്രദ്ധയില്‍ പെട്ട മോഷ്ടാക്കള്‍ വീട്ടുടമസ്ഥര്‍ വിദേശത്താണെന്ന് […]

SAUDI ARABIA - സൗദി അറേബ്യ

യുഎഇയിൽ എടുത്ത വിസ റദ്ദാക്കിയില്ലെങ്കിൽ ഇനി പുതിയ വിസ ലഭിക്കില്ല റദ്ദാക്കാൻ ഇനി ഫീസ് നൽകണം

ദുബായ് – യു.എ.ഇയിലേക്ക് എടുത്ത വിസ ഉപയോഗിച്ചില്ലെങ്കില്‍ ഇനി മുതല്‍ സ്വയം റദ്ദാകില്ലെന്നും വിസ റദ്ദാക്കാന്‍ നിശ്ചിത ഫീസ് നല്‍കി അപേക്ഷിക്കണമെന്നും ട്രാവല്‍ ഏജന്‍സികള്‍ക്കു അറിയിപ്പ്.അല്ലെങ്കില്‍ വിസയുടെ കാലാവധി നീട്ടാന്‍ അപേക്ഷിക്കാം. ഒരിക്കല്‍ അനുവദിച്ച വിസ ഉപയോഗിക്കാതിരുന്നാല്‍ പിന്നീട്, മറ്റു വിസക്ക് അപേക്ഷിക്കുമ്പോള്‍ അനുമതി ലഭിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.ഒരു മാസത്തെ സന്ദര്‍ശക വിസ ലഭിച്ചയാള്‍ 30 ദിവസത്തിനിടെ രാജ്യത്ത് എത്തിയില്ലെങ്കില്‍ ഇമിഗ്രേഷന്‍ സൈറ്റില്‍ പോയി വിസ റദ്ദാക്കണം. ഇതിനു ഫീസുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ വഴിയാണെങ്കില്‍ അവരുടെ ഫീസും […]

UAE - യുഎഇ

ദുബായ് പ്രവാസികൾ വീട്ടു വാടക വർദ്ധിക്കുമെന്ന് ആശങ്കയിൽ… റിയൽ എസ്റ്റേറ്റ് വിപണിയിലെ ഉണർവ് വർദ്ധനവ്ക്ക് കാരണമായേക്കാം

ദുബായ്- കോവിഡിന് ശേഷം രാജ്യത്തുണ്ടായ സാമ്പത്തിക ഉണര്‍വ് റിയല്‍ എസ്‌റ്റേറ്റ് വിപണിയിലും പ്രതിഫലിക്കുന്നു. എന്നാല്‍ വീട്ടുവാടക വര്‍ധിക്കുമെന്നതാണ് പ്രവാസികളുടെ ആശങ്ക. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഉണര്‍വ് ഈ വര്‍ഷം വാടകയില്‍ പ്രതിഫലിക്കുമെന്ന ദുബായ് ലാന്‍ഡ് വകുപ്പിന്റെ പ്രവചനം ഈ ആശങ്കക്ക് അടിവരയിടുന്നതാണ്.വാടകയില്‍ 15 മുതല്‍ 20 ശതമാനംവരെ വര്‍ധനയാണ് പ്രവചിക്കപ്പെടുന്നത്. വാടക വര്‍ധിച്ചാല്‍ ആദ്യം ബാധിക്കുന്നതു മലയാളികളെയാണ്. ഇപ്പോഴുള്ളതിനേക്കാള്‍ 10 ശതമാനമെങ്കിലും വര്‍ധിച്ചാല്‍ ദുബായിയുടെ ഹൃദയ ഭൂമിയില്‍നിന്നു മലയാളികള്‍ നഗരത്തിനു പുറത്തുള്ള സ്ഥലങ്ങള്‍ തേടേണ്ടി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

2116 പേർ സൗദിയിലെ രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ ബാങ്ക് വിളി മത്സരത്തിന്റെ യോഗ്യത നേടി

റിയാദ് – ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങളുടെ രണ്ടാം റൗണ്ടിലേക്ക് 2116 പേർ യോഗ്യത നേടിയതായി അതോറിറ്റി അറിയിച്ചു. ആദ്യ റൗണ്ടിൽ 50,000 ലേറെ മത്സരാർഥികൾ പങ്കെടുത്തു. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥി അഞ്ചു വയസ്സുകാരനും ഏറ്റവും കൂടിയ പ്രായമുള്ള മത്സരാർഥി 104 വയസ്സുകാരനുമായിരുന്നെന്നും അതോറിറ്റി പറഞ്ഞു. ഇത്തവണ 165 രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുകയും ആദ്യ റൗണ്ട് മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. മത്സര […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്ക ക്രെയിൻ അപകടം:ബിന്‍ലാദിന്‍ ഗ്രൂപ്പിനു 20 മില്യണ്‍ റിയാല്‍ പിഴ

ജിദ്ദ : തീര്‍ഥാടന നഗരിയായ മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ക്രെയിന്‍ തകര്‍ന്നു വീണ് 108 പേര്‍ മരിക്കാനിടയായ കേസില്‍ സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ് കുറ്റക്കാരാണെന്ന് മക്ക ക്രമിനല്‍ കോടതി കണ്ടെത്തി. കമ്പനി അധികൃതരുടെ ഭാഗത്തു നിന്ന് അശ്രദ്ധയും സുരക്ഷാ നിയമങ്ങളുടെ ലംഘനവും ഉണ്ടായതായി വിലയിരുത്തിയ മക്കയിലെ ക്രിമിനല്‍ കോടതി 20 മില്യണ്‍ റിയാല്‍ പിഴ ചുമത്തിയതായി സൗദി ഗസറ്റ് അറിയിച്ചു. 2015 സെപ്തംബര്‍ 11 ന് ഹറം വിപുലീകരണ പദ്ധതിയില്‍ ഉള്‍പ്പെട്ട ക്രെയിന്‍ തകര്‍ന്ന് നൂറിലേറെ പേരുടെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഡെൻ ബ്രേകിനു 500 റിയാൽ വരെ പിഴ

റിയാദ്: പെട്ടെന്ന് ബ്രേക്ക് ഉപയോഗിച്ചാൽ നിയമ ലംഘനമായി കണക്കാക്കുമെന്നും 300 മുതൽ 500 റിയാൽ വരെ പിഴ ചുമത്തുമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ആവശ്യമില്ലാതെ പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കുന്നത് ഗതാഗത ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. പെട്ടെന്ന് ബ്രേക്ക് ചവിട്ടിയാണ് പുറകിൽ വരുന്ന വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടങ്ങളിലേക്ക് നയിക്കും. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

NEWS - ഗൾഫ് വാർത്തകൾ

FLASH ഉംറ വിസയിൽ വരുന്നവർക്ക് ഇനി സൗദിയിലെ ഏത് എയർപോർട്ടിലും ഇറങ്ങാം പുതിയ സർക്കുലർ പുറത്തിറക്കി വേഷൻ അതോറിറ്റി

റിയാദ്- ഉംറ വിസയില്‍ സൗദി അറേബ്യയിലേക്ക് വരുന്നവര്‍ക്ക് ഏത് വിമാനത്താവളത്തിലും ഇറങ്ങാമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. സൗദി അറേബ്യയില്‍ നിന്ന് സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.ഉംറ വിസക്കാര്‍ക്ക് സൗദി അറേബ്യയിലെ ഏത് എയര്‍പോര്‍ട്ടിലേക്ക് വരാനും ഏത് എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ചുപോവാനും അനുമതിയുണ്ടെന്നും എയര്‍ലൈനുകള്‍ ഇക്കാര്യം നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ നിയമലംഘനമായി കണക്കാക്കുമെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു.ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലെ ഏത് വിമാനത്താവളത്തിലേക്ക് വരാനും എവിടെ നിന്ന് തിരിച്ചുപോകാനും ജനറല്‍ […]

SAUDI ARABIA - സൗദി അറേബ്യ

സ്മാർട്ട് പട്രോളിംഗ് വരുന്നു സൗദിയിൽ

ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാവി സംരംഭങ്ങളുടെ ഭാഗമായി വ്യക്തികളെ തിരിച്ചറിയാനും വിവിധ നിയമലംഘനങ്ങൾ നിരീക്ഷിക്കാനും കഴിയുന്ന “സ്മാർട്ട് പട്രോൾ” ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അവലോകനം ചെയ്തു. ട്രാഫിക് സുരക്ഷയെ ബാധിക്കുന്ന ലംഘനങ്ങൾ നിരീക്ഷിക്കാനും ആളുകളെ തിരിച്ചറിയാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നിക്കുകൾ ഉപയോഗിച്ചാണ് സ്മാർട്ട് പട്രോൾ പ്രവർത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷാ സംവിധാനങ്ങളുമായുള്ള സംയോജനം ഉറപ്പാക്കുന്നതിനും റോഡിലെ സുരക്ഷാ സംവിധാനവും സുരക്ഷയും വികസിപ്പിക്കുന്നതിനുമായി സ്മാർട്ട് പട്രോൾ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്ന് ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചു. സകാത്ത്, ഇൻകം ആന്റ് കസ്റ്റംസ് കോൺഫറൻസിലെ […]

error: Content is protected !!