ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറില്‍ ഞായറാഴ്ച പൊതുഅവധി

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് 2022 ഡിസംബര്‍ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു.എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. ലോകകപ്പ് ഖത്തറിന്റെ ഫൈനല്‍ മല്‍സരവും ഡിസംബര്‍ 18 നാണ്.

NEWS - ഗൾഫ് വാർത്തകൾ

പ്രവാസികൾ ശ്രദ്ധിക്കുക കോവിഡ് കാലത്ത് റീ എൻട്രിയിൽ പോയി തിരികെ വരാത്തവർ വ്യവസ്ഥ പാലിക്കാത്തതിനാൽ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയക്കുന്നു

റിയാദ്- കോവിഡ് കാലത്ത് റീ എൻട്രിയിൽ പോയി തിരികെ വരാത്തവർ വ്യവസ്ഥകൾ പാലിക്കാതെ പുതിയ വിസയിൽ വരുന്നത് കാരണം സൗദി വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയക്കുന്നു. റീ എൻട്രിയിൽ പോയവർ തിരികെ വന്നില്ലെങ്കിൽ മൂന്നു വർഷത്തിന് ശേഷം മാത്രമേ മറ്റൊരു തൊഴിലുടമയുടെ വിസയിലെത്താവൂവെന്ന് സൗദി ജവാസാത്ത് വിഭാഗം ആവർത്തിച്ച് അറിയിച്ചിട്ടും അതൊന്നും ഗൗനിക്കാതെ പലരും വരുന്നതാണ് തിരിച്ചയക്കാൻ കാരണം.കോവിഡ് കാലത്ത് റീ എൻട്രിയിൽ പോയവരിൽ പലർക്കും തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കാരണം പലരോടും തിരിച്ചു വരേണ്ടതില്ലെന്നാണ് കമ്പനികൾ […]

NEWS - ഗൾഫ് വാർത്തകൾ

മഴ മുന്നറിയിപ്പുണ്ടായാല്‍ ജീവനക്കാരോട് തൊഴില്‍ സ്ഥലത്തെത്താന്‍ നിര്‍ബന്ധിക്കരുത്; മന്ത്രാലയം

*റിയാദ്* : കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗമോ മറ്റു സര്‍ക്കാര്‍ വകുപ്പുകളോ മുന്നറിയിപ്പ് നല്‍കുമ്പോള്‍ തൊഴില്‍ സ്ഥലങ്ങളില്‍ ഹാജറാകാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് സാമൂഹിക വികസന മന്ത്രാലയം എല്ലാ സ്വകാര്യസ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. ജീവനക്കാരുടെ സുരക്ഷ അപകടത്തിലാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാമെന്നും മന്ത്രാലയം സ്ഥാപനങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം കാരണം ജീവനക്കാര്‍ വൈകിയെത്തുകയോ ഹാജറാകാതിരിക്കുകയോ ചെയ്താല്‍ നിശ്ചിത സമയം അവരെ കൊണ്ട് പകരം ജോലി ചെയ്യിക്കാവുന്നതാണ്.ചില പ്രവിശ്യകളില്‍ കനത്ത മഴക്ക് […]

NEWS - ഗൾഫ് വാർത്തകൾ

സ്ഥാപനങ്ങളുടെ ഇൻറർവ്യൂ നടത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ കാർഡ് നിയമം പുറപ്പെടുവിക്കാൻ ഒരുങ്ങി സൗദി തൊഴിൽ മന്ത്രാലയം

*റിയാദ്* : സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴില്‍ അഭിമുഖങ്ങളില്‍ ചില ചോദ്യങ്ങള്‍ വിലക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം. തൊഴിലവസരങ്ങളെ കുറിച്ച പരസ്യങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും വ്യവസ്ഥകള്‍ ബാധകമാക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരടു വ്യവസ്ഥകള്‍ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കു വേണ്ടി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ മന്ത്രാലയം പരസ്യപ്പെടുത്തി.തൊഴില്‍ നാമം, തൊഴില്‍ ദൗത്യങ്ങള്‍, മിനിമം വിദ്യാഭ്യാസ യോഗ്യത, ആവശ്യമായ പരിചയസമ്പത്ത്, നൈപുണ്യങ്ങള്‍ എന്നിവ തൊഴില്‍ പരസ്യങ്ങളില്‍ വ്യക്തമായി ഉള്‍പ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. സ്ഥാപനത്തിന്റെ പേര്, പ്രവര്‍ത്തന മേഖല, […]

NEWS - ഗൾഫ് വാർത്തകൾ

ഈ വര്‍ഷം ഇതുവരെ 450 ലേറെ ബിനാമി ബിസിനസ് കേസുകള്‍ നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയം

റിയാദ് – ഈ വര്‍ഷം ഇതുവരെ 450 ലേറെ ബിനാമി ബിസിനസ് കേസുകള്‍ നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു. വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനകളിലും അന്വേഷണങ്ങളിലും കണ്ടെത്തുന്ന ബിനാമി ബിസിനസ് കേസുകള്‍ പ്രാഥമികാന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് പതിവ്.ബിനാമി ബിസിനസ് സ്ഥാപനങ്ങളും മറ്റു വാണിജ്യ നിയമ ലംഘനങ്ങളും കണ്ടെത്താന്‍ ശ്രമിച്ച് ഈ വര്‍ഷം ഇതുവരെ വ്യാപാര സ്ഥാപനങ്ങളില്‍ 1,27,000 ലേറെ ഫീല്‍ഡ് പരിശോധനകള്‍ […]

NEWS - ഗൾഫ് വാർത്തകൾ

സർക്കാർ വകുപ്പുകളുടെ പഴയ വാഹനങ്ങൾ വെള്ളിയാഴ്ച ലേലത്തിൽ

*ബുറൈദ* : സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗം നിര്‍ത്തിയ പഴയ കാറുകള്‍ പൊതുലേലത്തില്‍ വില്‍ക്കുന്നു. വ്യത്യസ്ത ഇനങ്ങളില്‍ പെട്ട ചെറിയ കാറുകളും ഫോർവീല്‍ കാറുകളും വില്‍പനക്കുണ്ട്. വെള്ളിയാഴ്ച ജുമുഅക്കു ശേഷം രണ്ടരക്ക് ബുറൈദയില്‍ ലേലം നടക്കും. കാറുകള്‍ ലേലത്തില്‍ വാങ്ങുന്നവര്‍ കമ്മീഷനോ മൂല്യവര്‍ധിത നികുതിയോ നല്‍കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. https://twitter.com/alisaifeldin1/status/1602721244469682177

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഒമാനിൽ കനത്ത മഴ

മസ്‌കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച കനത്ത മഴ പെയ്തു. മസ്‌കറ്റ് ഗവര്‍ണറേറ്റ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, ദാഖിലിയ, തെക്കന്‍ ബാത്തിന, മസ്‌കറ്റില്‍ റൂവി അടക്കമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച മഴ പെയ്തു. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്ത മഴയില്‍ റോഡുകളില്‍ വെള്ളം കയറി. ഇത് ഗതാഗത തടസ്സത്തിനും കാരണമായി. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സ്വകാര്യ മേഖലയിൽ തൊഴിലാളികളെ ഓൺലൈൻ ജോലിക്ക് അനുവാദം നൽകുകയോ ജോലിസ്ഥലത്ത് ഹാജരാകാൻ നിയോഗിക്കാതിരിക്കുകയോ ചെയ്യാമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

റിയാദ്: നിലവിലെ കാലാവസ്ഥ അവരുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്ന് കണ്ടെത്തിയാൽ സ്വകാര്യ മേഖലയിൽ തൊഴിലാളികളെ ഓൺലൈൻ ജോലിക്ക് അനുവാദം നൽകുകയോ ജോലിസ്ഥലത്ത് ഹാജരാകാൻ നിയോഗിക്കാതിരിക്കുകയോ ചെയ്യാമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക തൊഴിലാളിയുമായുള്ള കരാർ പ്രകാരം മറ്റു സമയങ്ങളിൽ മണിക്കൂറുകൾ വൈകിയോ ഹാജരാകുകയോ വരാതിരിക്കുകയോ ചെയ്താൽ നഷ്ടപരിഹാരം ഈടാക്കാമെന്നും മന്ത്രാലയം പ്രസ്താവനയിൽ സൂചിപ്പിച്ചു. രാജ്യത്തിന്റെ ചില ഗവർണറേറ്റുകളിലും പ്രദേശങ്ങളിലും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മഴ ശക്തമായി തുടരുന്നതിനിടെ ജിദ്ദയിലെ അണ്ടർപാസുകൾ അടച്ചു.

ജിദ്ദ : മഴ ശക്തമായി തുടരുന്നതിനിടെ ജിദ്ദയിലെ അണ്ടർപാസുകൾ അടച്ചു. യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് മക്ക ഗവര്‍ണറേറ്റ് ദുരന്തനിവാരണ സമിതി അറിയിച്ചു. അല്‍സലാം, അല്‍അന്ദുലുസ്, അല്‍സാരിയ, കിംഗ് അബ്ദുല്ല റോഡില്‍ നിന്ന് മദീന റോഡിലേക്ക് തിരിയുന്ന ഭാഗം, കിംഗ് അബ്ദുല്ല റോഡില്‍ നിന്ന് കിംഗ് ഫഹദ് റോഡിലേക്ക് തിരിയുന്ന ഭാഗം, അമീര്‍ മാജിദ് റോഡും ഫലസ്ഥീന്‍ റോഡും ബന്ധിക്കുന്ന ഭാഗം, അമീര്‍ മാജിദ് റോഡും ഹിറാ റോഡും ബന്ധിക്കുന്ന ഭാഗം എന്നിവിടങ്ങളിലെ അടിപ്പാതകളാണ്‌ അടച്ചിരിക്കുന്നത്. മഴ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ സൗദി റിയാൽ വിനിമയ നിരക്ക്

?FRiENDi PAY 21, 850 ?Bin Yalla 21, 730 ?Mobile Pay 21, 540 ?Ur pay 21, 440 ?SAIB Flexx 21, 810 ?A N B Telemoney 21, 670 ?Fawri 21, 590 ?Riyadh Bank 21, 600 ?Tahweel Al Rajhi 21, 570 ?Enjaz 21, 580 ?Western Union 21, 520 ?S T C pay 21, 430 ?N C B Quick […]

BAHRAIN - ബഹ്റൈൻ INDIA KERELA KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

ഇന്നത്തെ വിനിമയ നിരക്ക്,കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില

കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില *22 കാരറ്റ്* ? _1 ഗ്രാം. 4,980 രൂപ_ ? _8 ഗ്രാം. 39,840 രൂപ_ *24 കാരറ്റ്* ? _1 ഗ്രാം. 5,433 രൂപ_ ? _8 ഗ്രാം. 43,464 രൂപ_ ➖➖➖➖➖➖➖➖➖?? _Us Dollar_? *82,57* ?? _Saudi Arabia Riyal_ ? *21,02* ?? _Emirati Dirham_ ? *22,48* ?? _Bahraini Dinar_ ? *219,61* ?? _Qatari Riyal_ ? *22,69* ?? _Kuwaiti Dinar_ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ലോകത്തെ മിക്ക കറൻസികളും പ്രയാസം നേരിടുമ്പോൾ സൗദി റിയാൽ കുതിപ്പിലാണെന്ന് സൗദി നിക്ഷേപ മന്ത്രി

റിയാദ്: ലോക ത്തെ മിക്ക കറൻസികളും ചാഞ്ചാട്ടം നേരിടുമ്പോൾ സൗദി റിയാൽ കുതിപ്പിലാണെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് ബജറ്റ് അവലോകന യോഗത്തിൽ അഭിപ്രായപ്പെട്ടു.ലോക സാമ്പത്തിക വിവിധ വെല്ലുവിളികൾക്ക് മധ്യേയാകുമ്പോൾ സൗദിയുടെ ബജറ്റ് ചരിത്രപരമാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിലെ ഏറ്റവും ഉയർന്നതാണ്. എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ 6% നിരക്കിൽ വളർന്നിട്ടുണ്ട്. ലോക സമ്പദ്‌വ്യവസ്ഥയിലെ കടത്തിന്റെ നിരക്ക് മുൻനിര രാജ്യങ്ങളിൽ പോലും വർധിച്ചുകൊണ്ടിരിക്കുമ്പോൾ സൗദിയുടെ കടത്തിന്റെ നിരക്ക് 25% ആയി കുറയുന്നു.നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ലക്ഷ്യങ്ങൾ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വാറ്റ് കുടിശ്ശിക തവണകളായി അടയ്ക്കാമെന്ന് സക്കാത്ത് വാറ്റ് അതോറിറ്റി

റിയാദ് – മൂല്യവർധിത നികുതി (വാറ്റ്) കുടിശ്ശിക അടച്ചു തീർക്കാനുള്ളവർക്ക് 2023 മെയ് 31 വരെ സമയ പരിധി അനുവദിച്ച സാഹചര്യത്തിൽ തവണകളായി അടയ്ക്കാൻ സൗകര്യമുണ്ടെന്ന് കസ്റ്റംസ്, സക്കാത്ത്, നികുതി അതോറിറ്റി അറിയിച്ചു. ഇതിന് നികുതിദായകർ അതോറിറ്റിക്ക് പ്രത്യേക അപേക്ഷ സമർപ്പിക്കണം. അപേക്ഷ പരിശോധിച്ച് അർഹതക്കനുസരിച്ച് അതോറിറ്റിയിലെ പ്രത്യേക വിഭാഗം അനുമതി നൽകും. നിബന്ധനകൾക്ക് വിധേയമായി പ്രത്യേക കാലാവധി നിശ്ചയിച്ചായിരിക്കും തവണകൾക്ക് അനുമതി നൽകുക. എന്നാൽ തവണകൾ അനുവദിച്ച ശേഷം അതടയ്ക്കാതിരുന്നാൽ പണം അടയ്ക്കാൻ വൈകിയ തീയതി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കനത്ത മഴ കണക്കിലെടുത്ത് സൗദിയിലെ ചില ഭാഗങ്ങളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി.

ജിദ്ദ : കനത്ത മഴ കണക്കിലെടുത്ത് സൗദിയിലെ ചില ഭാഗങ്ങളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ നാളെ (തിങ്കള്‍) സ്‌കൂളുകള്‍ക്ക് അവധിയാണെന്ന് ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വക്താവ് ഹമൂദ് അല്‍സഖീറാന്‍ അറിയിച്ചു. മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ഇത്തരം സ്‌കൂളുകളിലെ കുട്ടികള്‍ നാളെ മദ്രസത്തി പ്ലാറ്റ്‌ഫോം വഴിയാകും ക്ലാസ്സുകളില്‍ ഹാജരാകേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

error: Content is protected !!