GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മഴ ശക്തമായി തുടരുന്നതിനിടെ ജിദ്ദയിലെ അണ്ടർപാസുകൾ അടച്ചു.

ജിദ്ദ : മഴ ശക്തമായി തുടരുന്നതിനിടെ ജിദ്ദയിലെ അണ്ടർപാസുകൾ അടച്ചു. യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് മക്ക ഗവര്‍ണറേറ്റ് ദുരന്തനിവാരണ സമിതി അറിയിച്ചു. അല്‍സലാം, അല്‍അന്ദുലുസ്, അല്‍സാരിയ, കിംഗ് അബ്ദുല്ല റോഡില്‍ നിന്ന് മദീന റോഡിലേക്ക് തിരിയുന്ന ഭാഗം, കിംഗ് അബ്ദുല്ല റോഡില്‍ നിന്ന് കിംഗ് ഫഹദ് റോഡിലേക്ക് തിരിയുന്ന ഭാഗം, അമീര്‍ മാജിദ് റോഡും ഫലസ്ഥീന്‍ റോഡും ബന്ധിക്കുന്ന ഭാഗം, അമീര്‍ മാജിദ് റോഡും ഹിറാ റോഡും ബന്ധിക്കുന്ന ഭാഗം എന്നിവിടങ്ങളിലെ അടിപ്പാതകളാണ്‌ അടച്ചിരിക്കുന്നത്. മഴ അവസാനിക്കുന്നത് വരെ വീട്ടിലിരിക്കണമെന്നും വെള്ളക്കെട്ടുള്ള ഭാഗങ്ങളിലേക്ക് പോകരുതെന്നും സമിതി ആവശ്യപ്പെട്ടു.

അതേസമയം ഇന്നത്തെ വിമാനയാത്രക്കാര്‍ എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് സമയക്രമം പരിശോധിച്ച ശേഷം വിമാനത്താവളത്തിലേക്ക് വന്നാല്‍ മതിയെന്ന് ജിദ്ദ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മഴ കാരണം ഇതുവരെ അടിയന്തര ഘട്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

മഴ വൈകുന്നേരം വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ജിദ്ദയിലെ 16 ഉപ നഗരസഭകളിലും ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ വിവിധയിടങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കിവരികയാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!