NEWS - ഗൾഫ് വാർത്തകൾ ഈ വര്‍ഷം ഇതുവരെ 450 ലേറെ ബിനാമി ബിസിനസ് കേസുകള്‍ നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയം GULF MALAYALAM NEWS December 14, 2022 1 minute read 0 റിയാദ് – ഈ വര്‍ഷം ഇതുവരെ 450 ലേറെ ബിനാമി ബിസിനസ് കേസുകള്‍ നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന് അല്‍ഹുസൈന്‍ പറഞ്ഞു. വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനകളിലും അന്വേഷണങ്ങളിലും കണ്ടെത്തുന്ന ബിനാമി ബിസിനസ് കേസുകള്‍ പ്രാഥമികാന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് പതിവ്.ബിനാമി ബിസിനസ് സ്ഥാപനങ്ങളും മറ്റു വാണിജ്യ നിയമ ലംഘനങ്ങളും കണ്ടെത്താന്‍ ശ്രമിച്ച് ഈ വര്‍ഷം ഇതുവരെ വ്യാപാര സ്ഥാപനങ്ങളില്‍ 1,27,000 ലേറെ ഫീല്‍ഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ബിനാമി വിരുദ്ധ പോരാട്ട മേഖലയില്‍ ബന്ധപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും സംയോജനത്തോടെ പ്രവര്‍ത്തിക്കുന്നു. നേരത്തെ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി ലൈസന്‍സുകളും മറ്റും പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് ചെയ്തിരുന്നത്. ഇതിന് ഏറെ സമയമെടുത്തിരുന്നു. ഡാറ്റകള്‍ ഏകീകരിച്ചതോടെ ഓരോ വകുപ്പിന്റെയും ഇലക്ട്രോണിക് സംവിധാനങ്ങളില്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകളും വിവരങ്ങളും ലഭ്യമാണെന്നും അബ്ദുറഹ്മാന് അല്‍ഹുസൈന്‍ പറഞ്ഞു. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: സർക്കാർ വകുപ്പുകളുടെ പഴയ വാഹനങ്ങൾ വെള്ളിയാഴ്ച ലേലത്തിൽNext: സ്ഥാപനങ്ങളുടെ ഇൻറർവ്യൂ നടത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ കാർഡ് നിയമം പുറപ്പെടുവിക്കാൻ ഒരുങ്ങി സൗദി തൊഴിൽ മന്ത്രാലയം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ കടുത്ത നടപടിയുമായി സൗദി: 10 സ്ഥാപനങ്ങൾ കണ്ടെത്തി; 2 ലക്ഷം റിയാൽ വരെ പിഴ GULF MALAYALAM NEWS September 16, 2026 0 NEWS - ഗൾഫ് വാർത്തകൾ മക്കയ്ക്ക് നേരെ ഹൂതി ഡ്രോൺ ആക്രമണശ്രമം; വ്യോമപ്രതിരോധം തകർത്തു GULF MALAYALAM NEWS September 16, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഹൂതികൾ അബ്രഹത്തിന്റെ ചരിത്രം ആവർത്തിച്ചു; അല്ലാഹു അവന്റെ ഭവനത്തെ കാത്തുസൂക്ഷിക്കും”: ശൈഖ് സാലിഹ് അൽ-ഫൗസാന്റെ മുൻ വീഡിയോ വീണ്ടും ചർച്ചയാകുന്നു GULF MALAYALAM NEWS September 15, 2026 0