ലോകത്തിലെ ഏററവും വലിയ ടെക്‌നോളജി എക്‌സിബിഷനുകളില്‍ ഒന്നായ ദുബായ് ജൈടെക്‌സ് ഗ്ലോബലിന് വിസ്മയിപ്പിക്കുന്ന തുടക്കം.
ദുബൈ:വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച സാങ്കേതികവിദ്യാ പ്രദര്‍ശനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി അയ്യായിരത്തോളം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. പറക്കും കാറും, ഡ്രൈവറില്ലാ കാറും മിനി ബസ്സും, റോബോട്ട് ഫയര്‍ ഫൈറ്ററും ഉള്‍പ്പെടെ സാങ്കേതിക വിദ്യയുടെ പുതിയ യുഗത്തിലേക്ക് ലോകത്തെ നയിക്കുന്നതായിരിക്കും ഇത്തവണത്തെ ജൈടെക്‌സ് ഗ്ലോബല്‍. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ദുബായിയുടെ മുന്‍ഗണനകളിലൊന്നായി സാങ്കേതികവിദ്യയെ പ്രതിഷ്ഠിക്കുന്നതില്‍ ജൈടെക്‌സ് മേള സഹായകമായതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ […]