റിയാദ്: നായാട്ട് നിരോധിച്ചിരിച്ച സ്ഥലങ്ങളിൽ മൃഗങ്ങളെ വേട്ടയാടിയതിന് 16 പേരെ അറസ്റ്റ് ചെയ്തു.
നായാട്ട് നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളിലും മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിലും ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവിലുമുള്ള നിരോധിത സ്ഥലങ്ങളിലും മൃഗ, പക്ഷിവേട്ട നടത്തിയതിനാണ് സൗദി പരിസ്ഥിതി സുരക്ഷ സേന അറസ്റ്റ് ചെയ്തത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
17 തോക്കുകളും 4,870 വെടിയുണ്ടകളും വേട്ടയാടി പിടിച്ച 74 പക്ഷികളെയും ഇവരുടെ പക്കൽ കണ്ടെത്തി. എല്ലാവരും സ്വദേശി പൗരന്മാരാണ്.
ലൈസൻസില്ലാതെ പ്രകൃതി സംരക്ഷിത മേഖലയിൽ പ്രവേശിക്കുന്നവർക്ക് 5,000 റിയാലും നിരോധിത സ്ഥലങ്ങളിൽ നായാട്ട് നടത്തുന്നവർക്ക് 5,000 റിയാലും തോക്കുകളും വലകളും കെണികളും നായാട്ടിന് ഉപയോഗിക്കുന്നവർക്ക് ഒരു ലക്ഷം റിയാലും പിഴ ലഭിക്കുന്ന കുറ്റമാണ്
















Leave a Reply