GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ലോകത്തിലെ ആദ്യത്തെ കാർബൺ നഗരം സ്ഥാപിക്കാനൊരുങ്ങി കുവൈറ്റ്

കുവൈത്ത് സിറ്റി: പൂര്‍ണമായും കാര്‍ബണ്‍ രഹിത  നഗരം (എക്‌സ് സീറോ) സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്. ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേതുമായിരിക്കും എക്‌സ് സീറോ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എക്‌സ് സീറോ എന്ന് പേരിട്ട ഹരിത നഗരത്തില്‍  ഒരു ലക്ഷം പേര്‍ക്ക് താമസിച്ച് ജോലി ചെയ്യാനാകും. ആകാശ ദൃശ്യത്തില്‍ ഒരു പുഷം പോലെയാകും ഈ നഗരം. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രത്യേക വിഭാഗങ്ങളുണ്ടാകും. ആശുപത്രികള്‍, നക്ഷത്ര ഹോട്ടല്‍, താമസ സമുച്ചയങ്ങള്‍, റിസോര്‍ട്ടുകള്‍, പാര്‍ക്കുകള്‍, കളിക്കളങ്ങള്‍, എന്നിവയെല്ലാം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. പാഴ് വസ്തുക്കള്‍ സംസ്‌കരിച്ച് പുനരുപയോഗിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന സംവിധാനവും നഗരത്തിലുണ്ടാകും. കാറുകളുടെ പ്രവേശനം പരിമിതപ്പെടുത്തുന്ന നഗരത്തില്‍ 30,000 പേര്‍ക്ക് ഹരിത ജോലി  ഉറപ്പാക്കും.  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!